താലന്ത്

താലന്ത്

പണംപോലെ കൈമാറ്റം ചെയ്തിരുന്ന സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും നിശ്ചിത തൂക്കമാണു താലന്ത്. പുറപ്പാട് അദ്ധ്യായം 38-ല്‍ സാക്ഷ്യപേടകം സൂക്ഷിച്ചിരുന്ന വിശുദ്ധ കൂടാരത്തിന്‍റെ പണിക്കുവേണ്ടി വന്ന സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും തൂക്കം താലന്തിലും ശേക്കലിലും കണക്കാക്കുന്നു (38:2131). പുതിയ നിയമത്തില്‍ വി. മത്തായിയുടെ സുവിശേഷം 25:14-30 താലന്തുകളുടെ ഉപമ പറയുന്നു.

പഴയ നിയമത്തിലെ ഒരു താലന്ത് സ്വര്‍ണം ഏകദേശം 6150 പവനും ഒരു താലന്ത് വെള്ളി 96 റാത്തലുമാണെന്നും അതല്ല, യഥാക്രമം 108 പവനും 96 പവനുമാണന്നും കാണുന്നു. പുതിയ നിയമത്തിലെ താലന്ത് 240 പവനാണത്രേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org