ലക്ഷ്യം നല്ലതാവാം… മാര്‍ഗ്ഗം നല്ലതല്ലെങ്കിലോ?

ലക്ഷ്യം നല്ലതാവാം… മാര്‍ഗ്ഗം നല്ലതല്ലെങ്കിലോ?

ഇന്ന് സമൂഹം ഏറെ വെറുപ്പോടെ നോക്കിക്കാണുന്ന തീവ്രവാദികള്‍ പോലും പറയുന്നത് തങ്ങള്‍ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ആയുധമെടുക്കുന്നു എന്നാണ്. ഇവിടെ മഹത്തായ ലക്ഷ്യമെന്നവര്‍ വാദിക്കുന്ന തീവ്രവാദത്തിന് അവര്‍ അവലംബിക്കുന്ന മാര്‍ഗം തീര്‍ത്തും സത്യത്തിനു വിരുദ്ധമാണ്. എന്നാല്‍, ജീവിതത്തെപ്പറ്റി മഹത്തായ ലക്ഷ്യങ്ങള്‍ ഉള്ളവനില്‍ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറയുംപോലെ 'ലക്ഷ്യവും മാര്‍ഗ്ഗവും ഒരുപോലെ വിശുദ്ധമായിരിക്കേണ്ടത് അനിവാര്യമാണ്.' ഇന്ന് പലര്‍ക്കും വലിയ സ്വപ്നങ്ങള്‍ ഉണ്ട് എങ്കിലും ആ സ്വപ്നത്തിലെത്താന്‍, ലക്ഷ്യത്തിലെത്താന്‍ അവന്‍ തേടുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും അക്രമത്തി ന്റേയും സത്യത്തിനു വിരുദ്ധമായ തിന്മയുടേതുമാണ്. യഥാര്‍ത്ഥ ത്തില്‍ വാരിക്കൂട്ടുന്നതിലോ, വെട്ടിപ്പിടിക്കുന്നതിലോ അല്ല സ്വപ്നം – കാണുന്നവന്റെ മനസ്സ്, മറിച്ച് വാരിക്കോരി കൊടുക്കു ന്നതിലും മനുഷ്യനന്മയ്ക്കുവേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കു ന്നതിലുമാണ്.
ഓരോ നിമിഷവും നല്ല സ്വപ്നങ്ങള്‍ കാണാം. അത് മഹത്തായ ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്നതാവട്ടെ. അസാധ്യമായവയെ സാധ്യമാക്കിയവരുടെ മാതൃക നമുക്കും പ്രചോദനമേവട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org