അപ്പന്‍ പറഞ്ഞു കൊടുത്ത അമ്മ

അപ്പന്‍ പറഞ്ഞു കൊടുത്ത അമ്മ

ലോലക് എന്നു പേരുള്ള കരോള്‍ ജോസഫാണ് പില്‍ക്കാലത്ത് സഭയുടെ സാരഥിയായിത്തീര്‍ന്ന ജോണ്‍പോള്‍ രണ്ടാമന്‍. അമ്മ എമിലിയ 45-ാം വയസ്സില്‍ അതായത് ലോലകിന് ഒന്‍പതു വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ മരണമടഞ്ഞു. ലോലകിന് അപ്പനും സുഹൃത്തും സഹോദരനും അദ്ധ്യാപകനുമായി പിതാവു മാത്രം. ആ അപ്പന്റെ മാതൃക കൊച്ചു ലോലകിനെ സ്വാധീനിച്ചു. കിടക്കുന്നതിനു മുന്‍പും രാവിലെ എഴുന്നേല്‍ക്കുമ്പോഴും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന അപ്പന്‍. അപ്പനും മകനും ഒരുമിച്ചായിരുന്നു ബൈബിള്‍ വായന. ജപമാല ചൊല്ലിയത് ഒരേ കൊന്തയില്‍ പിടിച്ചു കൊണ്ട്. അമ്മ വേര്‍പിരിഞ്ഞതില്‍ പിന്നെ അപ്പന്‍ ലോലകിനെ പരിശുദ്ധ ദൈവമാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കൂടെക്കൂടെ കൊണ്ടുപോകുമായിരുന്നു. അങ്ങനെ മാതൃവാത്സല്യത്തിന്റെ കുറവു നികത്തി. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുന്‍പില്‍ നിര്‍ത്തി അപ്പന്‍ പറഞ്ഞിരുന്നു "മകനേ, ഇതാണ് നിന്റെ സ്വര്‍ഗീയ അമ്മ. ആവശ്യമുള്ളതെല്ലാം അമ്മയെ അറിയിക്കുക." മാര്‍പാപ്പ ആയശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ ഇങ്ങനെ പറഞ്ഞിരുന്നു: "അപ്പന്റെ ജീവിത മാതൃകയായിരുന്നു എന്റെ യഥാര്‍ത്ഥ സെമിനാരി പരിശീലനം."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org