പനപോലെ വളരുന്ന ‘ദുഷ്ടന്‍’

പനപോലെ വളരുന്ന ‘ദുഷ്ടന്‍’

സജീവ് പാറേക്കാട്ടില്‍

ദൈവം എന്തുകൊണ്ടാണ് തിന്മ ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കാത്തത്?

ചോദ്യം വളരെ പ്രസക്തമാണ്. മനുഷ്യന്റെ തിന്മയും അതിക്രമവും കൊണ്ട് ഭൂമി പൊറുതി മുട്ടുകയാണ്. അതിന്റെ കെടുതികള്‍ അനുഭവിക്കുന്ന പ്രകൃതിയും ജീവജാലങ്ങളുമൊക്കെ പലതരത്തില്‍ തിരിച്ചടിക്കുന്ന തും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ദൈവം സ്വന്തംഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചതും ഭൂമിക്കും അതിലെ ജീവജാലങ്ങള്‍ക്കും മേല്‍ അ വന് ആധിപത്യം നല്കിയതും ഭൂമിയില്‍ ദൈവഹിതം നിറവേറ്റുന്നതിന് അവന്‍ നടുനായകത്വം വഹിക്കും എന്ന പ്രതീ ക്ഷയിലാണ്. എന്നാല്‍ നേര്‍വിപരീതമാണ് സംഭവിച്ചത്.
"ഭൂമിയില്‍ മനുഷ്യ ന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചത് മാത്രമാണെ ന്നും കണ്ടാണ്" ഭൂമുഖത്ത് മനുഷ്യനെ സൃ ഷ്ടിച്ചതില്‍ കര്‍ത്താവ് പരിതപിച്ചത് (ഉല്പ. 6:5). അങ്ങനെയാണ് നോഹയെയും കുടുംബത്തെ യും ഒഴികെ സകല മനുഷ്യരെയും ജലപ്രളയത്തിലൂടെദൈവം ഭൂമിയില്‍ നിന്ന് തുടച്ചു മാറ്റിയത്. മോശയ്ക്കും അഹറോ നും എതിരെ സംഘടിച്ച് കലാപമുയര്‍ത്തിയ കോറഹിനും അനുചരന്മാര്‍ ക്കും സംഭവിച്ചതെന്തെന്നും നാം കാണു ന്നുണ്ട്. ഭൂമി വാ പിളര്‍ ന്ന് അവരെ കുടുംബാംഗങ്ങളോടും വസ്തുവകകളോടും കൂടെ വിഴുങ്ങിക്കളയുകയായിരുന്നു (സംഖ്യ 16:32). ചുരുക്കത്തില്‍ പഴയ നിയമത്തി ലുടനീളം നാം കാണുന്നത് പാപത്തിന് ഉടനടി ശിക്ഷ നല്കുന്ന ദൈവത്തെയാണ്. എന്നാല്‍ പുതിയ നിയമത്തില്‍ യേശുക്രിസ്തു പരിചയപ്പെടുത്തിയത് തീര്‍ത്തും വ്യത്യസ്തനായ ഒരു ദൈവത്തെയാണ്. യേശു വെളിപ്പെടുത്തിയ-യേശുവില്‍ വെളിപ്പെട്ട-ദൈവം സ്‌നേഹപിതാവാണ്. കരുണയുള്ളവനും അനന്തക്ഷമയുള്ളവനും മനുഷ്യനെ കാത്തിരിക്കുന്നവനുമാണ്. ദൈവത്തിന്റെ ഈ സ്വഭാവങ്ങളെല്ലാം വെളിപ്പെടുത്താനാണ ല്ലോ വിശ്വസാഹിത്യത്തി ലെ തന്നെ ഏറ്റവും മിക ച്ച ചെറുകഥയായ ധൂര്‍ ത്തപുത്രന്റെ ഉപമ യേശു പറഞ്ഞത്. സ്‌നേഹം എന്ന് നിര്‍വ്വചിക്കപ്പെട്ട ഒരു ദൈവത്തിന് മനുഷ്യ നെ ഉടനടി ശിക്ഷിക്കാ നും നശിപ്പിക്കാനുമാവില്ല. "ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല" എന്ന് (മത്താ. 18:14) യേശു പഠിപ്പിക്കുന്നത് അതുകൊണ്ടാണ്. കര്‍ത്താവിന് കണക്കറിയില്ല എന്നു പറയാറുണ്ട്. അതുകൊണ്ടാണല്ലോ കാണാതായ ഒരാടിനു വേണ്ടി തൊണ്ണൂറ്റൊമ്പതിനെയും മലയിലും മരുഭൂമിയിലുമൊക്കെ വിട്ടിട്ട് അന്വേഷിച്ചുപോകുന്നത്? അനുതാപം ആവശ്യമില്ലാത്ത തൊ ണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ച് എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് കൂടുതല്‍ സന്തോഷി ക്കുക എന്നത് അവിടു ത്തെ സ്വഭാവമാണ്. (ലൂക്കാ 15:7). 'എല്ലാവ രും രക്ഷിക്കപ്പെടണമെ ന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്' എന്ന് പൗലോസ് അപ്പസ്‌തോലന്‍ പഠിപ്പിക്കുന്നതിന്റെ പൊരുളതാണ് (1 തിമോ. 2:4). നമുക്ക് പക്ഷേ, ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. പലപ്പോഴും നാം ചിന്തിക്കുന്നത് ഇപ്രകാരമാണ്: നാം വലിയ തിന്മയൊ ന്നും ചെയ്യുന്നില്ല. അതിനാല്‍ തിന്മയില്‍ മുഴുകി ജീവിക്കുന്നവര്‍ക്ക് ഉടനടി തക്കതായ ശിക്ഷ ലഭിക്ക ണം. ദൈവം അവരോട് കരുണ കാണിക്കേണ്ട കാര്യമില്ല. തന്നെയുമല്ല, പുറമെ നിന്ന് നോക്കുമ്പോള്‍ പല 'കൊടുംപാപികള്‍ക്കും' യാതൊരു കുഴപ്പവുമില്ല എന്നു മാത്രമല്ല വച്ചടി 'ഐശ്വര്യവുമാണ്.' ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും പ്രചാരത്തിലുള്ളതുമായ ഒരു നെടുവീര്‍പ്പ് അങ്ങനെ വരുന്നതാണ്. "അല്ലെങ്കിലും ദൈവം ദുഷ്ടനെ പനപോലെ വളര്‍ത്തുമല്ലോ" എന്നാല്‍ വേദപുസ്തകം പറയുന്നത് എന്താണ്? "നീതിമാന്മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരു പോലെ വളരും." (സങ്കീ. 92:12). അനീതിയിലൂടെ യും അധര്‍മ്മത്തിലൂടെ യും സമ്പത്ത് നേടുന്നവരെ നോക്കി അസൂയാലുക്കളും ദൈവത്തിനു നേരെ പിറുപിറുക്കുന്നവരും ആകുകയല്ല നാം ചെയ്യേണ്ടത്. പിന്നെയോ, 'അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാള്‍ നീതിമാന്റെ അല്പമാണ് മെച്ചം' (സങ്കീ. 37:16). എന്ന് തിരിച്ചറിയുകയാണ്. പാപത്തിന് ശിക്ഷയില്ല എന്നല്ല ഇതിനര്‍ത്ഥം.
'പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; കര്‍ത്തൃകോപം സാവധാനമേ വരൂ' (5:4) എന്ന പ്രഭാഷകവചനം ഓര്‍ക്കുന്നത് നല്ലതാണ്. 'ശകുനം നന്നായാലും പുലരുവോളം കക്കരുത്' എന്ന നര്‍മ്മോക്തി പോലെ പാപത്തിന് ഉടനടി ശിക്ഷയില്ല എന്ന് കരുതി ശിക്ഷയേ ഇല്ലാത്തവണ്ണം പാപത്തില്‍ തുടരരുത്. ആരെയും ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവമല്ല അവിടുന്ന്; പിന്നെയോ എല്ലാവരും രക്ഷയുടെ സന്തോഷം അനുഭവിക്കണമെന്ന് കൊതിക്കുന്ന സ്‌നേഹപിതാവാണ്. ഇന്നലെവരെ ജീവിച്ചതിനേക്കാള്‍ അല്പംകൂടി നല്ല മനുഷ്യരായി ഇന്ന് ജീവിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും കടമയുണ്ട്. ഒപ്പം പാപികള്‍ മനസ്സു തിരിയുന്നതിനുവേണ്ടി മനസ്സു മടുക്കാ തെ പ്രാര്‍ത്ഥിക്കാനും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org