തീരുമാനങ്ങളെടുക്കുക

ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരുമില്ല. ഇതുവരെയില്ലെങ്കില്‍ ഇനി ഉണ്ടായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ക്കായി പലപ്പോഴും നാം പരക്കം പായാറുമുണ്ട്. ശരിക്കും നമ്മുടെ ജീവിതവും ചുറ്റുപാടും മറ്റുള്ളവരുടെ തീരുമാനത്തെ ആശ്രയിച്ചാണോ ഇരിക്കുന്നത്? ഉറപ്പിച്ചു പറയാന്‍ കഴിയാത്ത സ്വഭാവമാണ് ഒരു പരിധിവരെ ഇതിനു കാരണം.

ഇഷ്ടമല്ലാത്തവയെ അല്ലെന്നു പറയാനും നിലപാടുകളെടുക്കാനും നാം സ്വയം പ്രാപ്തരാകണം. അതു മോശമായി പോകുമോ? അവരെന്തു വിചാരിക്കും, തെറ്റല്ലേ എന്നൊന്നും ചിന്തിക്കേണ്ടതില്ല. നിലപാടുകളില്‍നിന്നും മനോഭാവങ്ങളില്‍നിന്നും നാം ആര്‍ക്കെങ്കിലുമൊക്കെ വേണ്ടി വ്യതിചലിക്കുമ്പോള്‍ നഷ്ടമാകുന്നതു നമ്മുടെതന്നെ സ്വത്വബോധമാണ് എന്നതറിയുക.

ഉദാ: നിങ്ങളുടെ സുഹൃത്ത് നിങ്ങളെ നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനു നിര്‍ബന്ധിക്കുന്നുവെന്നിരിക്കട്ടെ. ഒരുപക്ഷേ, സിനിമയ്ക്കു പോകാനോ മറ്റോ. നിങ്ങള്‍ക്ക് അതിനു കഴിയില്ലെങ്കില്‍ പറ്റില്ല എന്നുറപ്പിച്ചു പറയാന്‍ ശ്രമിക്കുക. അല്ലാതെ വഴങ്ങികൊടുക്കുന്നതു പിന്നീടു നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org