തീവ്രമായ ആഗ്രഹം

തീവ്രമായ ആഗ്രഹം

ഒരു സന്ന്യാസി തന്‍റെ ശിഷ്യന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജീവിതം എന്നതായിരുന്നു അന്നത്തെ വിഷയം. സന്ന്യാസി ഒരു കഥ പറഞ്ഞു തുടങ്ങി.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു പൈലറ്റ് ഏതാനും തൊഴിലാളികളുമായി ചൈനയില്‍ നിന്നും ബര്‍മ്മയിലേക്ക് യാത്ര തിരിച്ചു. ബര്‍മ്മീസ് കാടുകളിലൂടെ റോഡ് വെട്ടിത്തെളിക്കുക എന്നതായിരുന്നു അവരുടെ യാത്രയുടെ ഉദ്ദേശ്യം.

വിമാനയാത്ര ബോറടിച്ചു തുടങ്ങിയതിനാല്‍ അവര്‍ ചൂതുകളിക്കുവാനാരംഭിച്ചു.

കൈയില്‍ പണമില്ലാത്തതിനാല്‍ സ്വന്തം ജീവിതം വച്ച് ചൂതാടുവാന്‍ അവര്‍ തീരുമാനിച്ചു. ചൂതുകളിയില്‍ തോല്ക്കുന്നയാള്‍ പാരച്യൂട്ടില്ലാതെ വിമാനത്തില്‍ നിന്നും താഴേയ്ക്ക് ചാടുക ഇതായിരുന്നു വ്യവസ്ഥ.

"ഹൊ, ഭയാനകം" ഇതുകേട്ട് ശിഷ്യന്മാരിലൊരാള്‍ പറഞ്ഞു. "ശരിയായിരിക്കാം. പക്ഷെ ഇത് ചൂത് കളിക്ക് കൂടുതല്‍ ആവേശം പകരും. കാരണം സ്വന്തം ജീവന്‍ നഷ്ടപ്പെടും എന്നു മനസ്സിലാകുമ്പോള്‍ എങ്ങനെയും വിജയിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. അപ്പോഴാണ് ജീവിതത്തിന്‍റെ വില നിങ്ങള്‍ മനസ്സിലാക്കുന്നത്" ഗുരുജി പറഞ്ഞു.

പലപ്പോഴും നാം ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പരാജയപ്പെടുന്നത് അതില്‍ വിജയിക്കണമെന്നുള്ള തീവ്രമായ ആഗ്രഹം നമ്മളില്‍ ഇല്ലാത്തതുകൊണ്ടാണ്. വിജയിക്കും എന്ന ആത്മവിശ്വാസമില്ലാതെയാണ് പലരും പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. പരാജയത്തിന്‍റെ ആദ്യഘട്ടം ഇവിടെ തുടങ്ങുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org