Latest News
|^| Home -> Suppliments -> Baladeepam -> നാടൻ കളികൾ – തുമ്പിതുള്ളൽ

നാടൻ കളികൾ – തുമ്പിതുള്ളൽ

Sathyadeepam

 

നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന പ്രധാന കളികളില്‍ ഒന്നാണിത്. ഒരു കുട്ടി നടുക്ക് മുടിയഴിച്ചിട്ടിരിക്കും. ബാക്കി കുട്ടികള്‍, കുട്ടിക്ക് ചുറ്റുമായി നിന്ന് തുമ്പിപ്പാട്ടു പാടി കളിക്കും. പാട്ടു മുറുകുമ്പോള്‍ നടുക്കത്തെ കുട്ടിയിരുന്നു കറങ്ങി കറങ്ങി കളിക്കും. ഇതാണ് തുമ്പി തുള്ളല്‍. തുമ്പിക്കളി കളിക്കുമ്പോള്‍ പാടുന്ന പാട്ടാണ്,

‘തുമ്പേ പൊലി തുമ്പേ പൊലി തുമ്പേ പൊലി
പെണ്ണേ തൊട്ടിയെടുക്ക്
പൂ പറിക്കാന്‍ ഞാനുണ്ട്
പൂ പറിച്ചു പൂ പറിച്ചു.
കുഞ്ഞിപ്പെണ്ണേ, കാളിപ്പെണ്ണേ
നീലിപ്പെണ്ണേ, ചക്കിപ്പെണ്ണേ
പൂ പറിച്ചു പൂവൂല്യ (3)
പൂവും കൊണ്ട് ഓടി
പിള്ളാരെല്ലാം വീണു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ പൊലി’

Leave a Comment

*
*