സമയവും അവസരങ്ങളും

സമയവും അവസരങ്ങളും

അനറ്റ് സെബാസ്റ്റ്യന്‍

സമയവും അവസരങ്ങളും എല്ലാവര്‍ക്കും ഒരുപോലെ തന്നെ. എന്നാല്‍ അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് മഹാന്മാരെ അല്ലെങ്കില്‍ വിജയികളെ സാധാരണക്കാരില്‍നിന്ന് വ്യത്യസ്തരാക്കുന്നത്. ദൈവം എല്ലാവര്‍ക്കും 24 മണിക്കൂര്‍ ആണ് നല്കിയിരിക്കുന്നത്. അതില്‍ എത്ര മണിക്കൂര്‍ ഉറങ്ങണം, പഠിക്കണം, കളിക്കണം, ജോലി ചെയ്യണം എന്ന് തീരുമാനിക്കന്നത് അവനവന്‍ തന്നെയാണ്. ഈ തീരുമാനങ്ങളാണ് നമ്മുടെ ഉയര്‍ച്ചയുടെയും താഴ്ച്ചയുടെയും അടിസ്ഥാനം.

പരീക്ഷാഫലങ്ങള്‍ വന്ന ഈ സമയത്ത് വളരെപേര്‍ സമയപരിമിധിയെക്കുറിച്ചോര്‍ത്ത് വേവലാധിപ്പെടുന്നു. പല ആവലാതികള്‍ പറയുമ്പോഴും നാം നമ്മോടുതന്നെ ചോദിക്കേണ്ടത് എനിക്ക് കിട്ടിയ സമയം എത്രമാത്രം വിനിയോഗിച്ചു എന്നതാണ്. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിനുമുമ്പ് നമുക്ക് നമ്മുടെ സമയത്തെ ക്രമീകരിക്കേണ്ടതുണ്ട്. "ടൈം ആന്‍റ് റ്റൈഡ് വെയ്റ്റ് ഫോര്‍ നോ മാന്‍."

നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ വെച്ചുകൊണ്ട് ഒരു മുന്‍ഗണനാ പട്ടിക ഉണ്ടാക്കാം. ഓരോരുത്തരുടെയും പഠനശേഷി വ്യത്യസ്തമായിരിക്കും. ഇത് കണക്കിലെടുത്ത് വേണം മുന്‍ഗണന പട്ടിക തയ്യാറാക്കാന്‍.

സമയത്തെപ്പോലെ തന്നെ വിലപ്പെട്ടതാണ് അവസരങ്ങള്‍. അവസരങ്ങളും ആര്‍ക്കുംവേണ്ടി കാത്തിരിക്കുന്നില്ല. ഇന്ന് ലഭിക്കുന്ന അവസരങ്ങളാണ് നാളത്തെ നമ്മുടെ ഗതി നിശ്ചയിക്കുന്നത്. നമ്മെതന്നെ തിരിച്ചറിയുവാനും ഇതിലൂടെ സാധിക്കുന്നു. പഠനം കഴിഞ്ഞ് ഏതു മേഖല തിരഞ്ഞെടുക്കണം എന്നതില്‍ നമ്മുടെ കഴിവുകള്‍ക്കും ആത്മവിശ്വാസത്തിനും നാം എടുക്കുന്ന തീരുമാനങ്ങളില്‍ നിര്‍ണ്ണായക പങ്കുണ്ട്. എന്നാല്‍ അവ തിരിച്ചറിയാതെ പോയാലോ?

അതുകൊണ്ടാണ് അവസരങ്ങള്‍ പാഴാക്കരുത് എന്ന് പറയുന്നത്. നമ്മിലെ കഴിവുകളെ തിരിച്ചറിയുവാനും വളര്‍ത്തിയെടുക്കുവാനുമുള്ള ഉപാധിയാണ് ഓരോ അവസരങ്ങളും.

അതുകൊണ്ട് അവസരങ്ങള്‍ നിങ്ങളെ തേടിവരുന്നത് കാത്തിരിക്കാതെ, നിങ്ങള്‍ അവസരങ്ങളെ തേടി പോകുക. ഇനി വരുന്ന അദ്ധ്യയന വര്‍ഷം ഫലപ്രദമായി ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org