ടൈംടേബിൾ തയ്യാറാക്കുക

ടൈംടേബിൾ തയ്യാറാക്കുക

പരീക്ഷക്കാലമാണല്ലോ? ഒരു മത്സരപരീക്ഷയ്ക്കായി പഠിക്കുമ്പോള്‍ നല്ല രീതിയില്‍ തയ്യാറാക്കിയ ടൈംടേബിളനുസരിച്ചു വേണം പഠനം ക്രമീകരിക്കുവാന്‍. എത്രയും നേരത്തെ ആരംഭിക്കുന്നുവോ അത്രയും നന്ന്. നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം ആദ്യം പഠിക്കുക. പ്രത്യേക സമയം നല്കി ഓരോന്നായി പഠിക്കുക. ഒരു വിഷയം തന്നെ തുടര്‍ച്ചയായി ഒരു ദിവസം പഠിക്കണമെന്നില്ല. പല വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതു മുഷിപ്പൊഴിവാക്കും. ഇടയ്ക്കു ചെറിയ ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നതും കാപ്പി കുടിക്കുന്നതും നന്നായി അന്തരീക്ഷ വായു ശ്വസിക്കുന്നതും കൈവീശി മുറിക്കുള്ളിലൂടെ നടക്കുന്നതും ഉന്മേഷം വര്‍ദ്ധിപ്പിക്കും.

അടുത്ത ഘട്ടം റിവിഷന്‍റേതാണ്. പഠിച്ച കാര്യങ്ങള്‍ തലച്ചോറില്‍ അതേപടി നിലനില്ക്കുന്നുണ്ടോ? എന്നു പരിശോധിക്കുന്ന ഘട്ടമാണിത്. ഓര്‍മശക്തിയെ പുതുക്കുവാനും മറന്നുപോയവ വീണ്ടും ഓര്‍ത്തു പഠിക്കുവാനും ഇതു നിങ്ങളെ സഹായിക്കുന്നു. അന്തിമമായി പരീക്ഷയ്ക്കു മുമ്പായി ഒരു തവണകൂടി റിവിഷന്‍ നടത്തുക. പരീക്ഷയെ ധൈര്യമായി നേരിടുവാനും ഉന്നതവിജയം നേടുവാനും നിങ്ങള്‍ക്കും കഴിയും. എന്തെങ്കിലും ബുദ്ധിമുട്ടുള്ള ചോദ്യം കണ്ടിട്ടു ഭയക്കുകയും വേണ്ട. എളുപ്പമുള്ള ചോദ്യത്തിന് ആദ്യം ഉത്തരമെഴുതുക. ബുദ്ധിമുട്ടുള്ളവയ്ക്കായി അവസാനം സമയം കണ്ടെത്തുക. ശാന്തമായി എഴുതുക. പരീക്ഷയ്ക്കു മുമ്പായി അല്പസമയം ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുക. ഉറച്ച വിശ്വാസം നിലനിര്‍ത്തുക. ഈ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ നിങ്ങള്‍ വിജയിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org