|^| Home -> Suppliments -> Baladeepam -> ട്യൂഷന്‍ ക്ലാസ് വേണോ?

ട്യൂഷന്‍ ക്ലാസ് വേണോ?

Sathyadeepam

നന്നായി ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കുന്ന സാമാന്യബുദ്ധിയുള്ള ഒരു കുട്ടിക്ക് സാധാരണഗതിയില്‍ ട്യൂഷന്‍റെ ആവശ്യം വേണ്ടിവരില്ല. ക്ലാസില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ എന്തെന്നു വിശകലനം ചെയ്യണം. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണണം. സംശയങ്ങളുണ്ടെങ്കില്‍ അധ്യാപകനോടു ചോദിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. ഇങ്ങനെതന്നെ പഠനത്തില്‍ മികവു കൈവരിക്കാനാകും. ചില കൂട്ടുകാരുമായി ഒന്നിച്ചിരിക്കുന്നതാണ് അശ്രദ്ധയുടെ കാരണമെങ്കില്‍ അധ്യാപകന്‍റെ അനുവാദത്തോടെ സ്ഥാനം മാറിയിരിക്കുക. എന്തായാലും ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കുക എന്നത് വിദ്യാര്‍ത്ഥിയുടെ പ്രഥമവും പ്രധാനവുമായ കടമയാണ്.

Leave a Comment

*
*