ഉണർവ്

ഉണർവ്

"പലരും കരുതും, കണ്ണ് തുറക്കുമ്പഴാണ്
ഉറക്കത്തില്‍ നിന്ന് ഉണരുന്നതെന്ന്.
എന്നാല്‍, ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉണരുന്നത്
മനസ്സ് തുറക്കുമ്പോഴാണ്,
ഹൃദയം പങ്കിടുമ്പോഴാണ്,
ആത്മാവ് ഉണരുമ്പോഴാണ്.
ഉണരേണ്ടതു ജീവചൈതന്യത്തിലേക്കാണ് –
മനസ്സിനെയും ഹൃദയത്തെയും ഇന്ദ്രിയങ്ങളെയും
പ്രവൃത്തികളെയും പ്രകാശിപ്പിക്കുന്ന ഉള്ളിലെ
ജീവസ്രോതസ്സിലേക്ക്.
അങ്ങനെയായാല്‍
മനസ്സിലും ഹൃദയത്തിലും ബുദ്ധിയിലും
ഇന്ദ്രിയങ്ങളിലുമെല്ലാം തിരുസാന്നിദ്ധ്യത്തിന്‍റെ
പ്രകാശമാകും,
ചൂടാകും,
ജീവനാകും."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org