ഉണ്ണീശോയോടുള്ള സുകൃതജപങ്ങള്‍

ഉണ്ണീശോയോടുള്ള സുകൃതജപങ്ങള്‍

* എന്‍റെ ഉണ്ണീശോയേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

* എന്‍റെ ഉണ്ണീശോയേ, നിര്‍മ്മലമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ.

* ഉണ്ണീശോയേ, അങ്ങയുടെ സമാധാനംകൊണ്ടു ഞങ്ങളുടെ മാതൃരാജ്യത്തെ നിറയ്ക്കണമേ.

* പരി. ഉണ്ണീശോയേ, ഞങ്ങളെ ആശീര്‍വദിക്കണമേ.

* കുട്ടിയായ ഉണ്ണീശോയേ, കുട്ടികള്‍ക്കു കൂട്ടായിരിക്കണമേ.

* ഉണ്ണീശോയേ, മാതാപിതാക്കളെ അനുസരിക്കുവാന്‍ എന്നെ സഹായിക്കണമേ.

* കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്ന ഉണ്ണീശോയേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.

* അനുസരണത്തിന്‍റെ മാതൃകയായ ഉണ്ണീശോയേ, മാതാപിതാക്കളെയും മുതിര്‍ന്നവരെയും അനുസരിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ.

* ഉണ്ണീശോയേ, എന്നെ അങ്ങയെപ്പോലെ ആക്കണമേ.

* ഉണ്ണീശോയേ, ദൈവ ഭക്തി ഞങ്ങളെ പരിശീലിപ്പിക്കണമേ.

* എന്‍റെ ഉണ്ണീശോയേ, എന്നെ എളിമയും വിനയവും അഭ്യസിപ്പിക്കണമേ.

* ഉണ്ണീശോയേ, ഏകാഗ്രതയോടും സമചിത്തതയോടും കൂടെ പ്രാര്‍ത്ഥിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ.

* എന്‍റെ ഉണ്ണീശോയേ, ഏതു സന്ദര്‍ഭത്തിലും ദൈവവചനത്തില്‍ ആശ്രയിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ.

* സ്നേഹത്തിന്‍റെ ആധിക്യത്താല്‍ കുളിരാല്‍ വിറയ്ക്കുന്ന പൊന്നുണ്ണീ, നീന്നെ ഞാന്‍ മുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org