ഉണ്ണീശോയ്ക്ക് ഒരു കത്ത്


ജെര്‍മെയിന്‍ ബെന്നി

ക്ലാസ്സ് II

1.12.2019
ചക്കരപ്പറമ്പ്

സ്നേഹം നിറഞ്ഞ എന്‍റെ പൊന്നീശോ വായിച്ചറിയുവാന്‍ ജെര്‍മെയിന്‍ എഴുതുന്ന കത്ത്,

പ്രിയ ഈശോയെ എനിക്കു സുഖമാണ്. ഈശോയ്ക്ക് സുഖമാണോ? എനിക്കു ചെറിയ തൊണ്ടവേദനയാണ്. ഇന്നലെ പോയി മരുന്നു വാങ്ങി. ഈ കത്തു കിട്ടിയാല്‍ ഉടന്‍ ഈശോ എന്‍റെ തൊണ്ടവേദന മാറ്റിത്തരണം. ഞങ്ങള്‍ വീട്ടില്‍ നക്ഷത്രം തൂക്കി. അപ്പയാണ് തൂക്കിയത്. ഈ മാസം ഈശോയുടെ പിറന്നാളല്ലേ. ഈശോ എനിക്കു ക്രിസ്മസ് പരീക്ഷയ്ക്കു ഫുള്‍മാര്‍ക്കും വാങ്ങിത്തരണം. എന്‍റെ അപ്പയെയും അമ്മയെയും അച്ചാച്ചനെയും അനുഗ്രഹിക്കണം. അവരെല്ലാം സുഖമായിരിക്കുന്നു. എന്‍റെ ക്ലാസ്സ് ടീച്ചറെയും കൂട്ടുകാരെയും ഞങ്ങളുടെ വികാരിയച്ചനെയുമൊക്കെ പ്രത്യേകമായി അനുഗ്രഹിക്കണം. മാതാവിനോടും യൗസേപ്പിതാവിനോടും എന്‍റെ അന്വേഷണം പറയണം. വേറെ വിശേഷങ്ങളൊന്നുമില്ല.

ഈശോയ്ക്ക് എന്‍റെ ഹാപ്പി ബെര്‍ത്ത്ഡേ
സ്നേഹപൂര്‍വം
ജെര്‍മെയിന്‍ ബെന്നി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org