ഉഷ​​കാലനക്ഷത്രം

ഉഷ​​കാലനക്ഷത്രം

ലോകത്തിനു പ്രകാശം നല്കുന്ന സൂര്യനാണ് യേശു. "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു" എന്നാണ് യേശു സ്വയം വിശേഷിപ്പിക്കുന്നത്. സൂര്യനായ യേശുവിന്‍റെ ആഗമനത്തെ വിളംബരം ചെയ്യുന്ന ഉഷഃകാല നക്ഷത്രം – അതാണു പരിശുദ്ധ അമ്മ.

നമ്മുടെ ജീവനു നിദാനമായ സൂര്യന്‍റെ വരവിനെ അനുസ്മരിപ്പിക്കുന്നതിനാലാണു പ്രഭാതനക്ഷത്രത്തെ നമ്മള്‍ ഇഷ്ടപ്പെടുന്നത്. ഇതുപോലെ നമ്മുടെ ജീവനും പ്രകാശവുമായ യേശുവിനെ നമുക്കു തരുന്നതിനാലാണ് പരിശുദ്ധ അമ്മ നമ്മുടെ സ്നേഹത്തിനു പാത്രീഭൂതയാകുന്നത്. യേശുവിനെ വേണമോ, അമ്മയുടെ പക്കലെത്തണം. രാജാക്കന്മാര്‍ ഉണ്ണീശോയെ ബെത്ലഹേമില്‍ കണ്ടെത്തി എന്നല്ല, 'അമ്മയോടുകൂടെ കണ്ടെത്തി' എന്നാണ് വി. മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേ, ഉണ്ണീശോ അമ്മയുടെ പക്കലാണല്ലോ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച യേശുവിനെ കണ്ടെത്തുമ്പോള്‍ നമ്മുടെ ജീവിതത്തിലേക്കു സ്വീകരിക്കുമ്പോള്‍ അമ്മയെ മറക്കാതിരിക്കാം. പ്രഭാതനക്ഷത്രമായ അമ്മയുടെ ഉദയത്തിന്‍റെ രണ്ടാം സഹസ്രാബ്ദം പിന്നിട്ടെങ്കിലും നിരവധി ക്രൈസ്തവര്‍ ആ പ്രകാശത്തിനു നേരെ ഇന്നും അന്ധരാണ് എന്നത് എത്രയോ ദുഃഖകരം! മറിയത്തിന്‍റെ ദൈവമാതൃത്വം നിഷേധിക്കുന്നവര്‍ക്കു മാസാന്തരമുണ്ടാകാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org