വസ്ത്രധാരണം

വസ്ത്രധാരണം

വസ്ത്രധാരണത്തില്‍ എപ്പോഴും വ്യത്യസ്തതകളും പുതുമകളും കൊണ്ടുവരണമെന്നാഗ്രഹിക്കുന്നവരാണു നമ്മള്‍. അനുകരണസ്വഭാവം ഏറ്റവുമധികം പ്രതിഫലിക്കുന്നതും വസ്ത്രങ്ങളില്‍ /വസ്ത്രധാരണരീതിയിലാണ്. പലപ്പോഴും നമ്മുടെ വസ്ത്രധാരണശൈലി മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ക്കു വിധേയമാകാറുണ്ടെന്നു പലരും മനസ്സിലാക്കുന്നതേയില്ല. ധാരാളം കാശ് ചെലവാക്കി വസ്ത്രങ്ങള്‍ വാങ്ങി അതിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തു കാര്യം? ശരിയായ രീതിയില്‍ ലളിതമായി വസ്ത്രം ധരിക്കുന്നതാണു വ്യക്തിത്വത്തിന് അനുയോജ്യം. സന്ദര്‍ഭോചിതമായ വസ്ത്രധാരണരീതി തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ പഠിക്കണം. ലാളിത്യത്തോടെയുള്ള വസ്ത്രധാരണം നിങ്ങളുടെതന്നെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഉദാ: അലങ്കാരപൂര്‍വമുള്ള വസ്ത്രധാരണരീതി നിങ്ങള്‍ ആഡംബരപ്രിയരാണെന്നു വ്യക്തമാക്കുന്നു.

* വസ്ത്രധാരണം മറ്റുള്ളവരുടെ ശ്രദ്ധയെ നിങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അവര്‍ നല്കുന്ന ബഹുമാനം ഒരു പരിധിവരെ വസ്ത്രധാരണവുമായി ചേര്‍ന്നുനില്ക്കുന്നതാണ്.

* വ്യക്തിയുടെ പക്വതയെ വസ്ത്രധാരണം പ്രതിഫലിപ്പിക്കുന്നു.

* വസ്ത്രധാരണം ആത്മവിശ്വാസം ഉയര്‍ത്തുന്നു.

* അഭിമുഖത്തിനും മറ്റും പോകുമ്പോള്‍ വൃത്തിയായതും മാന്യമായതുമായ വസ്ത്രം ധരിച്ചുപോകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org