സൈന്യങ്ങൾ ഇല്ലാത്ത രാജ്യം

സൈന്യങ്ങൾ ഇല്ലാത്ത രാജ്യം

സൈന്യങ്ങളില്ലാത്ത രാജ്യമാണു വത്തിക്കാന്‍.
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍ഭാഗത്ത് ഇറ്റലിയുടെയും വത്തിക്കാന്‍റെയും അതിര്‍ത്തികള്‍ വേര്‍തിരിച്ചു കാണിക്കുന്ന നീണ്ട വരകളേയുള്ളൂ. ഈ വരകളില്‍ സ്പെഷ്യല്‍ ഭടന്മാര്‍ പട്രോള്‍ ചെയ്യുന്നില്ല.
ഏതു ശത്രുവിനും എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയുന്ന രാഷ്ട്രം.
ഒരിക്കല്‍ ഹിറ്റ്ലറുടെ പട്ടാളക്കാര്‍ ഈ വരകളില്‍ വന്നുനിന്നു.
കൊല്ലങ്ങളോളം ഉറക്കമൊഴിച്ചു നോക്കി.
രണ്ടു സ്വിസ് ഭടന്മാര്‍ കുന്തം തോളിലേന്തി അവര്‍ക്ക് അഭിമുഖമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
അവര്‍ക്കു വത്തിക്കാനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലപോലും!

ഒരു നിഷ്പക്ഷ രാഷ്ട്രമാണ് വത്തിക്കാന്‍.
വത്തിക്കാന്‍റെ ക്രമപാലന ചുമതല സ്വിസ് കാവല്‍ഭടന്മാരുടെ ചുമതലയിലാണ്.
സ്വിറ്റ്സര്‍ലന്‍റില്‍ നിന്നു വത്തിക്കാനിലെത്തുന്ന അവര്‍ മാര്‍പാപ്പയെ പരിചരിക്കുന്ന കുടുംബ പാരമ്പര്യള്ളവരാണ്.
സ്വിസ് കാവല്‍ക്കാരന്‍ സ്വിറ്റ്സര്‍ലന്‍റിലെ പട്ടാളച്ചുമതല പൂര്‍ത്തിയാക്കണം.
18-20 വയസ്സുള്ളപ്പോള്‍ വികാരിയുടെ ശിപാര്‍ശയോടെ അവര്‍ വത്തിക്കാനിലെത്തുന്നു.
രണ്ടു വര്‍ഷം ജോലി ചെയ്ത് അവര്‍ സ്വദേശത്തേയ്ക്കു മടങ്ങും.
എന്നാല്‍ ചിലര്‍ വത്തിക്കാനില്‍ സ്വിസ് കാവല്‍ക്കാര്‍ എന്ന ജീവിതവൃത്തി തുടരും.
25 വയസ്സ് ആകാതെയും അഞ്ചു വര്‍ഷം ജോലി ചെയ്യാതെയും കുറഞ്ഞതു 'കോര്‍പ്പറല്‍' എന്ന പദവിയിലെത്താതെയും വിവാഹം കഴിക്കില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org