വെട്ടി വിഴുങ്ങല്ലേ, അപകടമാണ്!

വെട്ടി വിഴുങ്ങല്ലേ, അപകടമാണ്!

ലോകത്തെ ഇതര രാജ്യക്കാരുടെ ഭക്ഷണശൈലിയുമായി താരതമ്യപ്പെടുത്തിയാല്‍ മലയാളി എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു. എന്തും എപ്പോഴും എത്ര വേണമെങ്കിലും വെട്ടിവിഴുങ്ങാനുള്ള മലയാളിയുടെ സ്വതസിദ്ധമായ കഴിവ് മറ്റാരിലും കണ്ടെന്നുവരില്ല. ഒരു ദിവസം മലയാളി തിന്നു തീര്‍ക്കുന്നത് 5000 ടണ്‍ മാംസാഹാരം ആണ്. കേരളത്തിലെ മൃഗസംരക്ഷണ വകുപ്പ് 2011-ല്‍ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളം തന്നെ. കഴിഞ്ഞ മൂന്നു ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കായികമായ അദ്ധ്വാനങ്ങളിലേര്‍പ്പെടുന്ന മലയാളികളുടെ സംഖ്യ ഗണ്യമായി കുറയുന്നതായി കാണുന്നു. ഒപ്പം കൊഴുപ്പേറിയ ഭക്ഷണ പദാര്‍ത്ഥങ്ങളായ ഫാസ്റ്റ്ഫുഡും ഫ്രൈയും പൊരിച്ചതും വറുത്തതുമായ മറ്റു വിഭവങ്ങളും ആര്‍ത്തിയോടെ കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org