സ്നേഹത്തിന്‍റെ നന്മഭാവം

സ്നേഹത്തിന്‍റെ നന്മഭാവം

വിശുദ്ധ വിചാരം-1

ഫാ. ജോണ്‍ പുതുവ

മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികളുടെയിടയില്‍ ജീവിച്ച്, കുഷ്ഠരോഗിയായി മരിച്ച് വിശുദ്ധനായിത്തീര്‍ന്ന ഫാ. ഡാമിയന്‍. ഒറ്റപ്പെട്ട ദ്വീപിലെ ഏകാന്തതയില്‍ രോഗത്തിന്‍റെ വേദനയേക്കാളും ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടിന്‍റെ വേദനയും പേറി കഴിഞ്ഞ കുഷ്ഠരോഗികളുടെയിടയില്‍ സേവനം ചെയ്യാന്‍ വലിയ ആഗ്രഹത്തോടെ ബിഷപ്പിന്‍റെ അടുക്കല്‍ ചെന്ന് ചോദിച്ചപ്പോള്‍ ആദ്യം ബിഷപ് അനുവാദം നല്കിയില്ലായെങ്കിലും അവസാനം ബിഷപ് ഡാമിയനച്ചന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി.

അച്ചനെയും കൊണ്ട് ദ്വീപിലെത്തിയ ബിഷപ് കുഷ്ഠരോഗികളെ കണ്ട് ഡാമിയനച്ചനോട് പറഞ്ഞു; വേണ്ട, നമുക്ക് തിരിച്ചുപോകാം. പക്ഷേ, ഡാമിയനച്ചന്‍ മെത്രാന്‍റെ മുമ്പില്‍ മുട്ടുകുത്തി ഒന്നേ ആവശ്യപ്പെട്ടുള്ളൂ: 'എന്നെ അനുഗ്രഹിക്കുക.' മെത്രാന്‍ അനുഗ്രഹിച്ചു. ഡാമിയനച്ചന്‍ ജീവിച്ചു. കുഷ്ഠരോഗികളോടൊപ്പം, ഒരു കുഷ്ഠരോഗിയായും.

ഇതാണ് സ്നേഹം – സ്നേഹത്തിന്‍റെ യഥാര്‍ത്ഥ ദൈവികഭാവം സ്വന്തം ജീവിതത്തിലൂടെ ദ്വീപിലെ കുഷ്ഠരോഗികള്‍ക്ക് ഡാമിയനച്ചന്‍ പകര്‍ന്നു കൊടുത്തു. തങ്ങളെ സ്നേഹിക്കുന്നവരും ലോകത്തുണ്ടെന്ന് അവര്‍ കണ്ടു. ഈ സ്നേഹമാണ് ലോകത്തിനാവശ്യം. സ്വാര്‍ത്ഥതയില്ലാത്ത, സുഖേച്ഛയില്ലാത്ത, കറകളഞ്ഞ, വിശുദ്ധ സ്നേഹം. അവിടെ അവന്‍ സ്വയം ഇല്ലാതാകുന്നു. ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ പൂര്‍ത്തീകരണത്തിനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org