പരസ്പരം സ്വീകരിച്ചുകൊണ്ട് ഒന്നുചേര്‍ന്നു പ്രകാശിതരാകുവാന്‍ വിളിക്കപ്പെടുന്നവരാണു വധൂവരന്മാര്. സ്ത്രീയും പുരുഷനും വിവാഹത്തില്‍ പരസ്പരം സ്വീകരിക്കുന്നതിനു ചില അടിസ്ഥാന വ്യവസ്ഥകള്‍ സഭ നിര്‍ദ്ദേശിക്കുന്നു.
1. മിശിഹായുടെ നിയമം: അതായത്, സ്ത്രീയും പുരുഷനും അപ്പനെയും അമ്മയെയും വിട്ടു ഭര്‍ത്താവിനോട് (ഭാര്യയോട്) ചേരും. അവര്‍ ഏകശരീരമായിത്തീരുന്നു. ദൈവം യോജിപ്പിച്ചത് മനുഷ്യന് വേര്പെടുത്താതിരിക്കട്ടെ ഇതാണു മിശിഹാ നല്കുന്ന വൈവാഹികനിയമം (മത്താ. 19:5).
2. തിരുസ്സഭയുടെ നടപടി: തിരുസ്സഭ വിവാഹത്തെ സംബന്ധിച്ചു നിര്‍ദ്ദേശങ്ങള്‍ കാലാകാലങ്ങളില്‍ നല്കുന്നു. അവ സ്വീകരിക്കുവാന്‍ ദമ്പതിമാര്‍ക്കു കഴിയണം.
3. സ്വതന്ത്രമായ മനസ്സ്: എന്തെങ്കിലും നിര്‍ബന്ധങ്ങളുടെയോ ഭയപ്പാടിന്റെയോ പേരിലാവരുത് വിവാഹം. ഓരോ വ്യക്തിയും സ്വതന്ത്രമായി തിരഞ്ഞെടുക്കേണ്ടതാണു വിവാഹാന്തസ്സും വിവാഹത്തിലെ ജീവിതപങ്കാളിയും.
4. പൂര്‍ണസമ്മതം: വിവാഹം ജീവിതപങ്കാളികള്‍ പരിപൂര്ണസമ്മതത്തോടെ ഉത്തരം നല്‍കേണ്ട ഒരു ദൈവവിളിയാണ്.
ഇവയ്ക്കു വിരുദ്ധങ്ങളായ വിവാഹം സാധുവായിരിക്കുകയില്ല.
Leave a Comment