പദങ്ങളും അര്‍ത്ഥങ്ങളും

പദങ്ങളും അര്‍ത്ഥങ്ങളും

(ഊര്‍ബി എത്ത് ഓര്‍ബി" (Urbi et Orbi ലത്തീന്‍): "നഗരത്തിനും (Urbs), ലോകത്തിനും (Orbis) എന്നു വാച്യാര്‍ത്ഥം. റോമാക്കാര്‍ക്ക് റോം മാത്രമാണ് നഗരം. വിശേഷാവസരങ്ങളില്‍ (ക്രിസ്തുമസ്, ഈസ്റ്റര്‍, പാപ്പായുടെ തിരഞ്ഞെടുപ്പ്, സ്ഥാനാരോഹണം) പരി.പിതാവ് നല്‍കുന്ന ആശീര്‍വാദത്തിനാണ് ഇന്ന് ഈ പേര്.

കപ്പേള (ഫ്രഞ്ചില്‍നിന്ന്): ഇടവകപ്പള്ളിയല്ലാത്ത ചെറുദേവാലയം, ആരാധനാസ്ഥലം. വലിയ പള്ളികളില്‍, ശില്പശാസ്ത്രപരമായി തനിയെ നില്ക്കുന്നതും അള്‍ത്താരയോടു കൂടിയതുമായ ദേവാലയഭാഗം.

കൂരിയ (Curia ലത്തീന്‍): റോമന്‍ സെനറ്റിന്‍റെ സമ്മേളനസ്ഥലം. "റോമന്‍ പൗരസഞ്ചയത്തിന്‍റെ മുപ്പതു കുടുംബസമ്മേളനങ്ങളായുള്ള വിഭജന"മാണ് മൂലാര്‍ത്ഥം. ഇ പ്പോള്‍, വത്തിക്കാനില്‍, സഭയുടെ കേന്ദ്രഭരണകൂടത്തെ കൂരിയ എന്നു വിളിക്കുന്നു.

ഗോത്തിക് (Gothic): 12-16 നൂറ്റാണ്ടുകളില്‍ (മധ്യകാലഘട്ടം) പാശ്ചാത്യയൂറോപ്പില്‍ പ്രാബല്യത്തിലിരുന്ന ശില്പസമ്പ്രദായം. കൂര്‍ത്തുവരുന്ന സ്തൂപികകളാണ് പ്രധാന പ്രത്യേകത.

പാലിക (Baldachin ഇറ്റാലിയനില്‍ നിന്ന്): അള്‍ത്താര, മെത്രാന്‍റെ കസേര, പ്രതിമ, കല്ലറ എന്നിവയുടെ മുകളില്‍, നാലു തൂണുകളില്‍ നില്‍ക്കുന്ന മേല്ക്കട്ടി, സിബോറിയം (Ciborium-ലത്തീന്‍) എന്നും അറിയപ്പെടാറുണ്ട്.

ബസിലിക്കാ (ഗ്രീക്കില്‍ നിന്ന്): മൂന്നോ അതിലേറെയോ ശാലകളോടെ പണിയപ്പെടുന്ന വന്‍ ദേവാലയങ്ങള്‍. മധ്യത്തിലെ ശാല വലുതും ഉയരം കൂടിയതുമായിരിക്കും. ഉയര്‍ന്ന ഭിത്തിയിലുള്ള ജനാലകള്‍ അകത്തു വെളിച്ചം കടത്തുന്നു. സാധാരണ, മധ്യശാലയ്ക്കിരുപുറവും നിരയായി സ്ഥാപിച്ചിരിക്കുന്ന തൂണുകളാണ് ഉപശാലകളെ (ഇടനാഴി) വേര്‍തിരിക്കുക. പുരാതന റോമില്‍ ചന്തസ്ഥലങ്ങളായും കോടതികളായും ബസിലിക്കാകള്‍ പണിയപ്പെട്ടിരുന്നു.

റോക്കോക്കോ (Baldachin): 17-ാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ ഇറ്റലിയില്‍ ആരംഭിച്ച് ഫ്രാന്‍സിലൂടെ യൂറോപ്പില്‍ വ്യാപകമായ ശില്പകലാരീതി. ബാരോക് ശൈലിയെ ഇതു മാറ്റി സ്ഥാപിച്ചു. അതിവിപുലമായ അലങ്കാര രീതികളാണ് ഇതിന്‍റെ പ്രത്യേകതകള്‍.

റാന്തല്‍ (Lantern-): കുപ്പോലയുടെയോ മേല്പുരയുടെയോ മുകളില്‍ പണിതിരിക്കുന്ന വൃത്താകൃതിയിലോ, ബഹുകോണാകൃതിയിലോ ഉള്ള, ജാലകങ്ങള്‍ സ്ഥാ പിച്ചിരിക്കുന്ന ഭാഗം. മന്ദിരത്തിനകത്ത് പ്രകാശം പ്രവേശിക്കുന്നതിനാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org