ചില വാക്കുകളുടെ അര്‍ത്ഥങ്ങള്‍

കാനോനിക ഗ്രന്ഥങ്ങള്‍ എന്നാല്‍ എന്ത്?
ദൈവനിവേശിതമെന്ന് സഭ അംഗീകരിച്ചിട്ടുള്ള ഗ്രന്ഥ ങ്ങള്‍.

'അപ്പോക്രിഫ' (Apocrypha) എന്നാല്‍ എന്ത്?
കാനോനികമെന്ന് സഭ അംഗീകരിക്കാത്തതും ബൈബിളിനോട് സദൃശ്യവുമായ ഗ്രന്ഥങ്ങള്‍.

'മിഷ്ന' (Mishna) എന്നാലെന്ത്?
എഴുതപ്പെട്ട രേഖകളുടെ അഭാവത്തില്‍ യഹൂദര്‍ പരമ്പരാഗതമായി വിശ്വസിച്ചുപോന്ന അലിഖിത നിയമങ്ങള്‍ക്ക് പറയുന്ന പേര്.

'താല്‍മൂദ് (Talmud) എന്നാല്‍ എന്ത്?
യഹൂദവിശ്വാസത്തിന്‍റെയും അനുഷ്ഠാനങ്ങളുടെയും പുരാതന പാരമ്പര്യങ്ങളെ സംബന്ധിക്കുന്ന 619 നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതും റബ്ബി യൂദാ സമാഹരിച്ചതുമായ അറമായിക് ഭാഷയിലുള്ള രേഖ.

'സെപ്തജിന്ത്' (Septuagint) എന്നാല്‍ എന്ത്?
ബി.സി. 280-ല്‍ അലക്സാണ്ഡ്രിയായില്‍ വെച്ച് 70 പണ്ഡിതന്മാര്‍ ചേര്‍ന്ന് ഗ്രീക്ക് ഭാഷയില്‍ തയ്യാറാക്കിയ ബൈബിള്‍ വിവര്‍ത്തനം.

'വുള്‍ഗാത്ത' (Vulgate) എന്നാല്‍ എന്ത്?
എ.ഡി. 325-ല്‍ ഹീബ്രു, ഗ്രീക്ക് എന്നീ മൂലഭാഷകളില്‍ നിന്ന് വി. ജെറോം ലത്തീനില്‍ പ്രസിദ്ധീകരിച്ച ബൈബിളിന്‍റെ ജനകീയ പരിഭാഷ. (വാക്കിന്‍റെ അര്‍ത്ഥം: ജനകീയം)

'തര്‍ഗും' (Targum) എന്നാല്‍ എന്ത്?
അറമായ ഭാഷയിലുണ്ടായ ബൈബിള്‍ വിവര്‍ത്തനം.

'ഡ്യുവേ വിവര്‍ത്തനം' (Douay – Rheims Bible) എന്നാല്‍ എന്ത്?
1582-ല്‍ ഫ്രാന്‍സിലെ ഡ്രൈവേയില്‍ വെച്ച് പ്രസിദ്ധപ്പെടുത്തിയ ബൈബിളിന്‍റെ ഇംഗ്ലീഷ് പരിഭാഷ.

'ഹെക്സാപ്ലാ' (Hexapla) എന്നാല്‍ എന്ത്?
ബൈബിളിന്‍റെ തര്‍ജ്ജമകള്‍ മൂലകൃതിയില്‍നിന്നും വ്യതിചലിച്ച് പോകുന്നത് പരിഹരിക്കാനായി ഹീബ്രു മൂലവും, ഗ്രീക്ക് പരിഭാഷകളും മുകളില്‍ നിന്നും താഴോട്ട് ആറു കോളങ്ങളിലായി തയ്യാറാക്കിയ രചനയ്ക്ക് പറയുന്ന പേര്. (ഒരിജന്‍ ആണ് ഇത് തയ്യാറാക്കിയത്. വാക്കിന്‍റെ അര്‍ത്ഥം ആറുതരം)

'ഹെര്‍മസ്യൂട്ടിക്സ്' (Hermeneutics) എന്നാല്‍ എന്ത് ?
ശാസ്ത്രീയമായി ബൈബിള്‍ വ്യാഖ്യാനിക്കുന്ന രീതിക്ക് അഥവാ ബൈബിള്‍ വ്യാഖ്യാനിക്കുന്ന ശാസ്ത്രത്തിന് പറയുന്ന പേര്.

ക്വെല്ലെ (Quelle) എന്നാല്‍ എന്ത്?
ആദ്യകാലത്തുതന്നെ യേശുവിന്‍റെ പ്രബോധനങ്ങളും ജീവിതസംഭവങ്ങളും വാമൊഴിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലിഖിതരൂപത്തിലും പ്രത്യക്ഷപ്പെട്ടു കാണണം. യേശുവിന്‍റെ പ്രബോധനങ്ങളുടെ ഇത്തരമൊരു സമാഹാരം തന്നെ ഉണ്ടായിരുന്നുവെന്ന് പണ്ഡിതന്മാര്‍ സങ്കല്പിക്കുന്നു. ഇതിനെ ഝൗലഹഹല Quelle എന്നു നാമകരണം ചെയ്യുന്നു.

'ദിയാത്തെസ്സറോണ്‍' (Diatessaron) എന്നാല്‍ എന്ത്?
നാലു സുവിശേഷങ്ങളുടെയും ഉള്ളടക്കത്തെ സമന്വയിപ്പിച്ച് ഈശോയുടെ ജീവചരിത്രവും പ്രബോധനങ്ങളും അനുക്രമമായി വരത്തക്കവിധം വിന്യസിച്ചിരിക്കുന്ന ഒരു കൃതിയാണ് ദിയാത്തസ്സറോണ്‍. തസ്സിയാന്‍ (Tatian) ആണ് ഇതിന്‍റെ കര്‍ത്താവ്. വാക്കിന്‍റെ അര്‍ത്ഥം നാലില്‍ നിന്നും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org