സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം – മരിയന്‍ പ്രോ-ലൈഫ് താമരശേരി രൂപത

കോഴിക്കോട്: മാതാവിന്‍റെയോ കുഞ്ഞിന്‍റെയോ ജീവന് അപകടമില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ലെന്ന സുപ്രീംകോടതി വിധിയെ താമരശേരി രൂപത മരിയന്‍ പ്രോ-ലൈഫ് സമിതി സ്വാഗതം ചെയ്തു.
ജീവന്‍ ദൈവത്തിന്‍റെ ദാനമാണെന്നും ജീവന്‍റെ ദാതാവായ ദൈവത്തിനു മാത്രമേ ജീവന്‍റെ മേല്‍ അവകാശമുള്ളുവെന്നുമാണ് കത്തോലിക്ക സഭയുടെ പ്രബോധനം. ജീവന്‍റെ വിലയെ ഉയര്‍ത്തിപ്പിടിച്ച പരമോന്നത നീതിപീഠത്തിന്‍റെ വിധി വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കോഴിക്കോട് പിഎംഒസിയില്‍ ചേര്‍ന്ന താമരശേരി രൂപത മരിയന്‍ പ്രോ-ലൈഫ് സമിതി യോഗം വിലയിരുത്തി.
താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. രൂപതാ പ്രോ-ലൈ ഫ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, പാറോപ്പടി ഫൊറോന വികാരി ഫാ. ജോസ് ഓലിയക്കാട്ടില്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രഫ. ചാക്കോ കാളംപറമ്പില്‍, ഡോ. ഏബ്രഹാം ജേക്കബ്, ജോണ്‍സണ്‍ പൂവത്തുങ്കല്‍, ഡോ. സന്തോഷ് സ്കറിയ, ഡോ. ബെസ്റ്റി ജോസ്, സജീവ് പുരയിടം, സിസ്റ്റര്‍ ടെസ്ന എംഎസ്എംഐ, ടോമി പ്ലാത്തോട്ടം, ഷാജി കടമ്പനാട്, ഷാജി പുളിയിലക്കാട്ടില്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org