സുറിയാനി പഠന ശിബിരം സമാപിച്ചു

മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തിലേക്കുള്ള സുവര്‍ണ്ണ കവാടമാണ് സുറിയാനി ഭാഷയെന്ന് നിയുക്ത കൂരിയ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയില്‍ മാര്‍ വാലാഹ് സിറിയക് അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്‍റെ ഭാഷയായ അറമായ കേരളത്തിന്‍റെ പൈതൃകം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സഭകളില്‍ നിന്നും സീറോ മലബാര്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. അക്കാദമി ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, സജിത് കെ ബൈജു എന്നിവര്‍ സുറിയാനി ക്ലാസ്സുകള്‍ നയിച്ചു. അടുത്ത സുറിയാനി പഠനം 2018 ഏപ്രില്‍ 23 മുതല്‍ 28 വരെ നടത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org