ഭാഷാശാസ്ത്ര പഠനത്തിന് സുറിയാനി പഠനം സഹായകരം കര്‍ദിനാള്‍ ആലഞ്ചേരി

സുറിയാനി ഭാഷാപഠനം പൗരാണികതയിലേക്കുള്ള കിളിവാതിലാണെന്ന് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ മാര്‍ വാലാഹ് സിറിയക് അക്കാദമി സംഘടിപ്പിച്ച വേനല്‍ക്കാല സുറിയാനി ശിബിരത്തിന്‍റെ സമാപന സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. വിവിധ പുരാതന ഭാഷകളും സംസ്ക്കാരവും ഭാഷാശാസ്ത്രവും പഠിക്കുന്നതിനു സുറിയാനി ഭാഷാപഠനം സഹായകമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോ-മലബാര്‍ വിവിധ രൂപതകളില്‍ നിന്നുമുള്ള അല്മായരും, വിദ്യാര്‍ത്ഥികളും, സെമിനാരിക്കാരും സന്യാസിനികളും പഠനശിബിരത്തില്‍ പങ്കെടുത്തു. വിജയികളായവര്‍ക്ക്  സര്‍ട്ടിഫിക്കറ്റ് ഓഫ് മെരിറ്റ്چകര്‍ദിനാള്‍ ആലഞ്ചേരി വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പഠന ശിബിരത്തിന് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

മാര്‍ വാലാഹ് സിറിയക് അക്കാദമി ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, സജിത്ത് കെ. ബൈ ജു, സുരേഷ് തൃശൂര്‍ എന്നിവര്‍ സുറിയാനി ക്ലാസ്സുകള്‍ നയിച്ചു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയയിലെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ നേതൃത്വത്തിലാണ് മാര്‍ വാലാഹ് സുറിയാനി അക്കാദമി സ്ഥാപിതമായിട്ടുള്ളത്. ബിഷപ് പോളി കണ്ണൂക്കാടന്‍ മാര്‍ വാലാഹ് സിറിയക് അക്കാദമി ചെയര്‍മാനും ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍ എപ്പിസ്കോപ്പല്‍ മെമ്പറും റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ ഡയറക്ടറുമാണ്. അടുത്ത സുറിയാനി പഠനശിബിരം ഒക്ടോബര്‍ മാസം 17 മുതല്‍ 21 വരെ നടക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9497324768; 0484 2425727.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org