സുറിയാനി ഭാഷാപഠന ശിബിരം

Published on

സുറിയാനി ഭാഷയുടെ തനിമയും പ്രാധാന്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. കാക്കനാട് മൗണ്ട് സെന്‍റ്തോമസില്‍ മാര്‍ വലാഹ് സിറിയക് അക്കാദമി സംഘടിപ്പിച്ച ഒമ്പതാമത് സുറിയാനി പഠനശിബിരത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. സുറിയാനി ഭാഷയെ അറിയുന്നതിനും പഠിക്കുന്നതിനും പുതിയ തലമുറ പ്രകടിപ്പിക്കുന്ന താത്പര്യം പ്രോത്സാഹജനകമാണ്. സുറിയാനി ഗീതങ്ങള്‍ ആരാധനാ ശുശ്രൂഷകളില്‍ ഇന്നു പല ദേവാലയങ്ങളിലും ഉപയോഗിക്കുന്നുണ്ട്. പൗരസ്ത്യ ആരാധനക്രമത്തിന്‍റെ അര്‍ത്ഥവും മൂല്യവും മനസ്സിലാക്കാന്‍ അതു ഉപകാരപ്പെടുന്നുണ്ട്. സുറിയാനി ഭാഷ ജനകീയമാക്കുന്നതില്‍ മാര്‍ വലാഹ് അക്കാദമി വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

സെമിനാരി വിദ്യാര്‍ത്ഥികളും വൈദികരും അത്മായരും പഠനശിബിരത്തില്‍ പങ്കെടുത്തു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സന്ദേശം നല്‍കി. അക്കാദമി ഡയറക്ടര്‍ റവ ഡോ. ജോജി കല്ലിങ്കല്‍, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org