Latest News
|^| Home -> Kerala -> സുറിയാനി പൈതൃകത്തെ സംരക്ഷിക്കണം: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

സുറിയാനി പൈതൃകത്തെ സംരക്ഷിക്കണം: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

Sathyadeepam

കാക്കനാട്: സുറിയാനി ഭാഷയെയും പൈതൃകത്തെയും സംരക്ഷിക്കുവാന്‍ സഭാമക്കള്‍ മുന്നോട്ട് വരണമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ റാസ കുര്‍ബാനയുടെ സുറിയാനി ഭാഷയിലുള്ളതും റോമില്‍നിന്നും അംഗീകരിച്ചതുമായ ആധികാരിക പതിപ്പ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റാസ കുര്‍ബാനയുടെ സുറിയാനി ഭാഷയിലുള്ള ആധികാരികമായ പതിപ്പ് ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. ചടങ്ങില്‍ സീറോ മലബാര്‍ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ മാര്‍ പോളി കണ്ണൂക്കാടന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാ. ചാള്‍സ് പൈങ്ങോട്ട് സിഎംഐ, ഫാ. പോളി മണിയാട്ട്, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, സി. കൊച്ചുത്രേസ്യ എന്നിവരടങ്ങിയ കമ്മിറ്റിയാണ് സുറിയാനി തക്സ പ്രസിദ്ധീകരിക്കുന്നതിനായി നേതൃത്വം നല്കിയത്. കോപ്പികള്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ ആരാധനക്രമ കമ്മീഷന്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 9446477924.

Leave a Comment

*
*