Latest News
|^| Home -> Kerala -> മാതാപിതാക്കള്‍ യഥാര്‍ത്ഥ വിശ്വാസപരിശീലകര്‍: ആര്‍ച്ച്ബിഷപ് ഡോ. സൂസൈപാക്യം

മാതാപിതാക്കള്‍ യഥാര്‍ത്ഥ വിശ്വാസപരിശീലകര്‍: ആര്‍ച്ച്ബിഷപ് ഡോ. സൂസൈപാക്യം

Sathyadeepam

മാവേലിക്കര/കൊച്ചി: ആധുനിക യുഗത്തില്‍ കുഞ്ഞുങ്ങളെ സൈബര്‍ തിമിംഗലങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണെന്നും യഥാര്‍ത്ഥ വിശ്വാസപരിശീലകര്‍ അവര്‍ തന്നെയാണെന്നും കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് സൂസൈപാക്യം. കെസിബിസി – ഫാദര്‍ മാത്യു നടക്കല്‍ അവാര്‍ഡ് വിതരണം ചെയ്യുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ഭദ്രാസന വികാരി ജനറാള്‍ മോണ്‍. ജോസ് വെണ്‍ മാലോട്ട്, ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു വൈ. സാമുവല്‍ മാവേലിക്കര, മേരിക്കുട്ടി കണ്ണൂര്‍, അഗസ്റ്റിന്‍ പാലാ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. റവ. ഡോ. സ്റ്റാന്‍ലി മാതിരി പ്പിള്ളി, റവ. ഫാ ജോളി വടക്കന്‍, റവ. ഫാ. ഷിബു സേവ്യര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഫാ. സാമുവല്‍ പഴവൂര്‍പടിക്കല്‍ നന്ദി പറഞ്ഞു.

Leave a Comment

*
*