സുവിശേഷങ്ങളിലൂടെ വെളിപ്പെട്ട ക്രിസ്തുവിനെ ഹൃദയത്തില്‍ സൂക്ഷിക്കണം – കര്‍ദിനാള്‍ മാര്‍ ക്ലീമ്മിസ് ബാവ

സുവിശേഷങ്ങളിലൂടെ വെളിപ്പെട്ട ക്രിസ്തുവിനെ ഹൃദയത്തില്‍ സൂക്ഷിക്കണം – കര്‍ദിനാള്‍ മാര്‍ ക്ലീമ്മിസ് ബാവ

തിരുവനന്തപുരം: സുവിശേഷങ്ങളിലൂടെ വെളിപ്പെട്ട ക്രിസ്തുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുമ്പോള്‍ ദൈവിക ചൈതന്യം ഓരോരുത്തരിലും നിറയുമെന്ന് മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷനും സി.ബി.സി.ഐ. പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാബാവ. എബന്‍ഡന്‍റ് ലൈഫ് ഇന്ത്യ, ബൈബിള്‍ സൊസൈറ്റി, സെന്‍റ് പോള്‍ സ് മിഷന്‍, പ്രെയര്‍ പാര്‍ ട്ണേഴ്സ് ഫെലോഷിപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ എക്യുമെനിക്കല്‍ സംഘടനകളുടെ സഹകരണത്തോടെ തിരുവനന്തപുരം സെന്‍റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലില്‍ നടന്ന നോമ്പുകാല എക്യുമെനിക്കല്‍ ധ്യാനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ക്രൂശിതനായ ക്രിസ്തു നമുക്കായി സഹിച്ച പീഡകളെ നോമ്പുകാലത്ത് ഓര്‍ക്കണം.
സാത്താനെ ഉപേക്ഷിക്കുന്നതിനു പകരം അമ്മയപ്പന്മാരെയും ദൈവത്തെയും ബഹിഷ്കരിക്കുന്ന സമൂഹത്തെയാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നും നോമ്പുകാലം ദൈവത്തിങ്കലേക്ക് തിരിച്ചു വരുവാനുള്ള സന്ദര്‍ഭമായി ഓരോരുത്തരും പ്രയോജനപ്പെടുത്തണമെന്നും ധ്യാനയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്‍റും യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.
സെന്‍റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. എല്‍ദോ പോള്‍ മറ്റമന, അസിസ്റ്റന്‍റ് വികാരി ഫാ. ബിന്‍സണ്‍ എം. ബാബു, സെന്‍റ് മേരീസ് സിംഹാസനപള്ളി വികാരി ഫാ. റോജന്‍ പി. രാജന്‍, ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്പ് പ്രസിഡന്‍റ് ഫാ. ഡോ. റ്റി.ജെ. അലക്സാണ്ടര്‍, യൂണൈറ്റഡ് ക്രിസ്റ്റ്യന്‍ മൂവ്മെന്‍റ് ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍, തിരുവനന്തപുരം മാസ്ക്വയര്‍ പ്രസിഡന്‍റ് ഫാ. എസ്. ഗ്ലാഡ്സ്റ്റണ്‍ കഴക്കൂട്ടം, സാല്‍വേഷന്‍ ആര്‍മി കേണല്‍ പി.എം. ജോസഫ്, റവ. സുജിത് ജോണ്‍ ചേലക്കാട്, ഫാ. ലിവിങ്സ്റ്റന്‍, മോളി സ്റ്റാന്‍ലി, പ്രോഗ്രാം ചെയര്‍മാന്‍ ഷെവ. ഡോ. കോശി എം. ജോര്‍ജ്, കണ്‍വീനര്‍ എം.ജി. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org