സ്വകാര്യതയ്ക്കുള്ള അവകാശം മനുഷ്യാവകാശത്തിന്‍റെ അവിഭാജ്യ ഘടകം: മനുഷ്യാവകാശ കമ്മീഷന്‍

സ്വകാര്യതയ്ക്കുള്ള അവകാശം മനുഷ്യാവകാശത്തിന്‍റെ അവിഭാജ്യ ഘടകം: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: സ്വകാര്യതയ്ക്കുള്ള മനുഷ്യന്‍റെ അവകാശം മനുഷ്യാവകാശത്തിന്‍റെ അവിഭാജ്യ ഘടമകാണെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ അദ്ധ്യക്ഷന്‍ പി. മോഹനദാസ് അഭിപ്രായപ്പെട്ടു. സ്വകാര്യതയും മൗലികാവകാശ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് അനുസൃതമല്ല സുപ്രീംകോടതിയുടെ വിധിയെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുണ്ട്. ജനത്തിന്‍റെ അവകാശസംരക്ഷണത്തിനായിരിക്കണം പരമമായ പ്രാധാന്യം നല്‍കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി. ബി. ബിനു വിഷയാവതരണം നടത്തി. അഡ്വ. എം. ആര്‍. രാജേന്ദ്രന്‍ നായര്‍ മോഡറേറ്ററായിരുന്നു. സിസ്റ്റര്‍ ആനി ജോസ് സി.എസ്.എന്‍, ഉമ്മര്‍ നാട്ടുകല്ലിങ്കല്‍, ശശി കിഴക്കട, ടി. വര്‍ഗീസ്, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org