സ്വന്തം അതിര്‍ത്തികള്‍ക്കുള്ളിലുള്ളവരെ ജന്മനാടു നോക്കാതെ സംരക്ഷിക്കണം: മാര്‍പാപ്പ

സ്വന്തം അതിര്‍ത്തികള്‍ക്കുള്ളിലുള്ളവരെ ജന്മനാടു നോക്കാതെ സംരക്ഷിക്കണം: മാര്‍പാപ്പ

തങ്ങളുടെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ കഴിയുന്ന മനുഷ്യരെ അവരുടെ ജന്മനാട് ഏതെന്നു നോക്കാതെ സംരക്ഷിക്കാന്‍ എല്ലാ ഭരണകൂടങ്ങള്‍ക്കും ബാദ്ധ്യതയുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഒരു വലിയ കുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്തു നാം പ്രതിഷ്ഠിക്കണം. ഒരു വ്യക്തി ഒരു അക്കം മാത്രമല്ല. മറിച്ച് ഒരു സഹോദരനോ സഹോദരിയോ ആണ്. നമ്മുടെ സഹായവും സൗഹൃദഹസ്തവും അയാള്‍ അര്‍ഹിക്കുന്നു – മാര്‍പാപ്പ പറഞ്ഞു. ലാറ്റിനമേരിക്കന്‍ പാര്‍ലിമെന്‍റിനയച്ച കത്തിലാണ് മാര്‍ പാപ്പയുടെ ഈ പരാമര്‍ശം. 23 ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളുടെ പ്രതിനിധികളുടെ സമ്മേളനം കുടിയേറ്റത്തെ കുറിച്ചു ചര്‍ച്ച ചെയ്യുകയാണിപ്പോള്‍.

മാതൃരാജ്യങ്ങളില്‍ മതിയായ സുരക്ഷയോ ജീവിതോപാധിയോ കണ്ടെത്താന്‍ കഴിയാത്ത മനുഷ്യരുടെ ജീവിതത്തെ കുടുതല്‍ അന്തസ്സുള്ളതാക്കി തീര്‍ക്കുന്നതിനുള്ള പരിശ്രമങ്ങളെ മാര്‍പാപ്പ ശ്ലാഘിച്ചു. കുടിയേറ്റത്തിന്‍റെ കാരണങ്ങളാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇതിനു മനുഷ്യരുമായി ബന്ധപ്പെടണം. പ്രാദേശിക, ദേശീയ തലങ്ങളിലുള്ള കത്തോലിക്കാ സഭാസംവിധാനങ്ങള്‍ ഈ മുറിവിനോടു പ്രതികരിക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തണം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org