Latest News
|^| Home -> International -> സ്വിസ് ഗാര്‍ഡുകള്‍ക്കു പുതിയ ശിരോകവചം

സ്വിസ് ഗാര്‍ഡുകള്‍ക്കു പുതിയ ശിരോകവചം

Sathyadeepam

സ്ഥാപിതമായതിന്‍റെ 513-ാം വാര്‍ഷികമാഘോഷിക്കുന്ന സ്വിസ് ഗാര്‍ഡുകള്‍ പുതിയ ഭാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ സ്വീകരിച്ചുകൊണ്ട് ആഘോഷം അവിസ്മരണീയമാക്കി. സ്വിസ് ഗാര്‍ഡ് കമാന്‍ഡര്‍ ക്രിസ്റ്റോഫ് ഗ്രാഫ് ആണ് ഹെല്‍മറ്റുകള്‍ അനാച്ഛാദനം ചെയ്തത്. ലോഹം കൊണ്ടുണ്ടാക്കിയിരുന്ന ഹെല്‍മറ്റുകള്‍ക്കു പകരമായി ഇപ്പോള്‍ യൂണിഫോമിന്‍റെ ഭാഗമായി എത്തിയിരിക്കുന്നത് നിലവാരമുള്ള പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഹെല്‍മറ്റുകളാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും അതേസമയം ഏറ്റവും ചെറുതുമായ അംഗരക്ഷകസേനയാണ് മാര്‍പാപ്പമാരുടെ സുരക്ഷയ്ക്കായി സമര്‍പ്പിതമായിരിക്കുന്ന സ്വിസ് ഗാര്‍ഡ്.

Leave a Comment

*
*