സിനഡിനൊരുക്കമായി യുവജനപ്രതിനിധികള്‍ മാര്‍പാപ്പയെ കണ്ടു

വരുന്ന ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ആഗോള മെത്രാന്‍ സിനഡിനൊരുക്കമായി യുവജനങ്ങളുടെ ഒരു സമ്മേളനം റോമില്‍ നടത്തി. എല്ലാ വന്‍കരകളില്‍ നിന്നുമുള്ള യുവജനപ്രതിനിധികളായ മുന്നൂറോളം പേര്‍ പങ്കെടുത്തു. മെത്രാന്‍ സിനഡിന്‍റെ പ്രമേയം "യുവജനങ്ങള്‍, വിശ്വാസവും ദൈവവിളിയുടെ വിവേചനവും" എന്നതാണ്. സങ്കീര്‍ണമായ വിഷയങ്ങള്‍ യുവജനങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. സ്വവര്‍ഗവിവാഹം, കാരുണ്യവധം, സഭയില്‍ വനിതകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങള്‍ സഭ തങ്ങളോടു സംസാരിക്കണമെന്ന് യുവജനങ്ങള്‍ ആവശ്യപ്പെട്ടു. സമ്മേളനത്തിനെത്തിയ യുവജനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org