ബോംബാക്രമണം: സിറിയന്‍ ആര്‍ച്ചുബിഷപ് കഷ്ടി രക്ഷപ്പെട്ടു

സിറിയയിലെ മാരൊണൈറ്റ് കത്തോലിക്കാസഭയുടെ ദമാസ്കസ് ആര്‍ച്ചുബിഷപ് സാമിര്‍ നാസര്‍ തന്‍റെ വസതിയിലുണ്ടായ ഒരു ബോംബാക്രമണത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കിടപ്പുമുറിയില്‍നിന്ന് ബാത്ത്റൂമിലേയ്ക്കു പോയ സമയത്തായിരുന്നു സ്ഫോടനമെന്നതിനാല്‍ മാത്രമാണ് ജീവന്‍ രക്ഷിക്കാനായത്. ആര്‍ച്ചുബിഷപ്പിന്‍റെ വസതിക്കും കത്തീഡ്രലിനും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഇപ്പോള്‍ താനും 1.2 കോടി സിറിയന്‍ അഭയാര്‍ത്ഥികളെപോലെ ഒരു ഭവനരഹിതനായി തീര്‍ന്നിരിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. 2011-ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 4 ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ദശലക്ഷകണക്കിനാളുകള്‍ ഭവനരഹിതരും അഭയാര്‍ത്ഥികളും ആകുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org