സാമ്പത്തീക സംവരണം സ്വാഗതാര്‍ഹം – സീറോ മലബാര്‍ മാതൃവേദി

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കായുള്ള സാമ്പത്തീക സംവരണം നടപ്പാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അന്തര്‍ദേശീയ സീറോ മലബാര്‍ മതൃവേദി അഭിപ്രായപ്പെട്ടു. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പ്രതിഭാധനരുമായ നിരവധി ആളുകള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. അവര്‍ക്ക് സംവരണാനുകൂല്യം ഇല്ലാത്തതുമൂലം തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നവര്‍ക്ക് സംവരണം വഴി പരിഹാരം കണ്ടെത്താനാകും.

കേന്ദ്ര മാനദണ്ഡങ്ങള്‍കൂടി കണക്കിലെടുത്ത് സാമ്പത്തീക സംവരണത്തിന്‍റെ വരുമാനപരിധിയും ഭൂമിയുടെ വിസ്തൃതിപരിധിയും ഉയര്‍ത്തി നിശ്ചയിച്ച് നിലവിലെ എല്ലാ തൊഴില്‍ വിജ്ഞാപനങ്ങളില്‍ക്കൂടി ഉള്‍പ്പെടുത്തി സംവരണം എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടി ഉണ്ടാകണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആലുവ സിഎംസി ജനറലേറ്റിലെ മാതൃവേദി കേന്ദ്ര കാര്യാലത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷയായിരുന്നു. ഡയറക്ടര്‍ ഫാ. വില്‍സണ്‍ ഇലവുത്തിങ്കല്‍ കൂനന്‍, സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, സിജി ലൂക്സണ്‍, ജോസി മാക്സിന്‍, മേരി ജോസഫ് കാരിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org