സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ലോഗോ പ്രകാശനം

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ലോഗോ പ്രകാശനം

അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ കത്തോലിക്കാ രൂപതയില്‍ നടക്കുന്ന അല്മായരുടെ ഏഴാമത് നാഷണല്‍ കണ്‍വെന്‍ഷന്‍റെ ലോഗോ കണ്‍വെന്‍ഷന്‍ ആതിഥേയ നഗരമായ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ പ്രകാശനം ചെയ്തു. ദേവാലയത്തിലെ യൂത്ത് വിംഗാണ് ലോഗോ രൂപകല്പന ചെയ്തിരിക്കു ന്നത്. 2019 ആഗസ്റ്റ് 1 മുതല്‍ 4 വരെ ഹ്യൂസ്റ്റനിലെ ഹില്‍ട്ടന്‍ അമേരിക്കാസ്, ജോര്‍ജ്ജ് ബ്രൗണ്‍ കണ്‍വെന്‍ഷന്‍ വേദികളിലാണ് കണ്‍വെന്‍ഷന്‍ നടക്കുക. സെപ്തംബര്‍ 16-ാം തീയതി ചിക്കാഗോ സീറോ മലബാര്‍ കത്തോലിക്കാ രൂപതാ സഹായ മെത്രാനും കണ്‍വെന്‍ഷന്‍റെ കണ്‍വീനറുമായ മാര്‍ ജോയി ആലപ്പാട്ട് കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്കോഫ് ഹ്യൂസ്റ്റനില്‍ നിര്‍വ്വഹിക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് രക്ഷാധികാരി. അമേരിക്കയിലെ വിവിധ സീറോമലബാര്‍ ഇടവകകളില്‍ നിന്നും, മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org