സീറോ മലബാര്‍ സഭ യുവജന വിശ്വാസപരിശീലന സിമ്പോസിയം

സീറോ മലബാര്‍ സഭ യുവജന വിശ്വാസപരിശീലന സിമ്പോസിയം

സീറോ മലബാര്‍സഭ വിശ്വാസപരിശീലന കമ്മീഷന്‍റെ നേതൃത്വത്തില്‍ യുവജന വിശ്വാസപരിശീലനം പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തിലുള്ള സിമ്പോസിയം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ജീവിതഗന്ധിയായ വിശ്വാസപരിശീലന ശൈലിയാണ് ഇക്കാലഘട്ടത്തില്‍ കൂടുതല്‍ ഫലപ്രദമെന്ന് അദ്ദേഹം പറഞ്ഞു. അതനുസരിച്ച് പഠന, പരിശീലന സംവിധാനങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ആവശ്യമാണ്. വിശ്വാസപരിശീലനമേഖലയില്‍ യുവജനങ്ങളെ കൂടുതലായി ചേര്‍ത്തു നിര്‍ത്തേണ്ട തുണ്ടെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു.

യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ജോസഫ് വടക്കേല്‍, സിസ്റ്റര്‍ വിമല്‍ റോസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, നിജോ ജോസഫ്, അരുണ്‍ ഡേവിസ്, സെമിച്ചന്‍ ജോസഫ്, വിനോദ് റിച്ചാഡ്സണ്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത് എന്നിവര്‍ പങ്കെടുത്തു. യു.കെ. സ്റ്റീഫന്‍, ഫാ. അഗസ്റ്റിന്‍ പുതുപറമ്പില്‍, സിസ്റ്റര്‍ ലിന്‍ഡ, ബ്രദര്‍ ഡെല്‍ബിന്‍ കുരിക്കാട്ടില്‍ സണ്ണി കോക്കാപ്പിള്ളി, ദീപ ജോസ് പൈനാടത്ത് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. വിവിധ രൂപതകളില്‍ നിന്നു യുവജന വിശ്വാസപരിശീലന രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികള്‍ പങ്കെ ടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org