Latest News
|^| Home -> National -> സീറോ മലബാര്‍ ദേശീയ യുവജനസമ്മേളനം

സീറോ മലബാര്‍ ദേശീയ യുവജനസമ്മേളനം

Sathyadeepam

അധികാരം മറ്റുള്ളവരെ വളര്‍ത്താന്‍ ഉപയോഗിക്കപ്പെടണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. യുവജനങ്ങള്‍ സ്വയം വളര്‍ന്നാല്‍ മാത്രം പോരാ മറ്റുള്ളവരെ വളര്‍ത്തുക കൂടി ചെയ്യണം. എനിക്ക് എന്തുകിട്ടും എന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് എന്തു നല്കാന്‍ കഴിയും എന്ന് ഓരോ നേതാവും ചിന്തിക്കണം. കര്‍ദിനാള്‍ അനുസ്മരിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ ദേശീയ യുവജന സമ്മേളനം കാക്കനാട്ട് സെന്‍റ് തോമസ് മൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സീറോ മലബാര്‍ സഭയുടെ ദേശീയ തലത്തിലുള്ള യുവജന സംഘടനാ ഭാരവാഹികളുടെ പ്രതിനിധി സമ്മേളനം മൂന്നു ദിനങ്ങളിലായി നടന്നു. 30 രൂപതകളില്‍ നിന്നുള്ള ഭാരവാഹികള്‍ സംബ ന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ യൂത്ത് കമ്മീഷനും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനകള്‍ക്ക് ജീസസ് യൂത്ത് തെയ്സെ മിനിസ്ട്രി നേതൃത്വം നല്കി.

യുവജനങ്ങളും സഭയും എന്ന വിഷയത്തില്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരി, മാധ്യമസാക്ഷരത എന്ന വിഷയത്തില്‍ റവ. ഡോ. ഷിന്‍റോ മംഗലത്ത് വിസി, യുവജനങ്ങളുടെ സാമൂഹിക പ്രതിബദ്ധത സുവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ എന്ന വിഷയത്തില്‍ സിജു തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു. ചര്‍ച്ചകള്‍ക്ക് ജോര്‍ജ് പോള്‍, ക്രിസ്റ്റീന്‍ മാനുവല്‍, അഖില്‍ ജൂലിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, യൂത്ത് കമ്മീഷനംഗം മാര്‍ ജോസ് പുത്തന്‍വീട്ടില്‍, എസ്എംവൈഎം ഗ്ലോബല്‍ ഡെപ്യുട്ടി പ്രസിഡന്‍റ് ബിവിന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് അഞ്ജന ട്രീസ ജോസഫ്, ജനറല്‍ സെക്രട്ടറി വിപിന്‍, സെക്രട്ടറി വിനോദ് റിച്ചാര്‍ഡ്സന്‍, ട്രഷറര്‍ ജോസ് മോന്‍ കെ. ഫ്രാന്‍സിസ്, ടെല്‍മ ജോബി, സിസ്റ്റര്‍ അഖില സിഎംസി എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*