Latest News
|^| Home -> National -> സീറോ മലബാര്‍ സഭയുടെ സിനഡു സമ്മേളനം മാറ്റിവച്ചു

സീറോ മലബാര്‍ സഭയുടെ സിനഡു സമ്മേളനം മാറ്റിവച്ചു

Sathyadeepam

ആഗസ്റ്റ് മാസം 20 മുതല്‍ 31 വരെ നടത്തേണ്ടിയിരുന്ന സീറോ മലബാര്‍ സഭയുടെ സിനഡു സമ്മേളനം മാറ്റിവച്ചു. പ്രളയത്തിന്‍റെ ദുരിതങ്ങള്‍ അതിരൂക്ഷമായതു കൊണ്ട് 20 മുതല്‍ 25 വരെയുള്ള ആദ്യ ആഴ്ചയിലെ സിനഡ് സമ്മേളനം നേരത്തെതന്നെ റദ്ദു ചെയ്തിരുന്നു. വെള്ളപ്പൊക്കം അവസാനിച്ചു എന്നു വരികിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ പുനരധിവാസത്തിനും നേതൃത്വം നല്‍കി കേരളത്തിലെ മെത്രാന്മാര്‍ക്ക് അതതു രൂപതകളില്‍ വ്യാപൃതരാകേണ്ടതുകൊണ്ട് 27 മുതല്‍ 31 വരെയുള്ള രണ്ടാമത്തെ ആഴ്ചയിലെ സിനഡു സമ്മേളനവും റദ്ദ് ചെയ്തിരിക്കുകയാണ്. പകരം 2019 ജനുവരി ആദ്യം ഒരാഴ്ച നടത്തേണ്ടിയിരുന്ന സിനഡു ജനുവരി 7 മുതല്‍ 18 വരെ രണ്ടാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave a Comment

*
*