സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് തമിഴ്നാട് റീജണ്‍ രൂപീകരണം

സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് തമിഴ്നാട് റീജണ്‍ രൂപീകരണം

കോയമ്പത്തൂരിലെ രാമനാഥപുരത്തു നടന്ന യുവജന കണ്‍വെന്‍ഷനില്‍ സീറോ മലബാര്‍ സംഘടനയായ സീറോമലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ (എസ്എംവൈഎം) തമിഴ്നാട് റീജണ്‍ നിലവില്‍ വന്നു. തക്കല, രാമനാഥപുരം, ഹൊസൂര്‍ രൂപതകള്‍ ഉള്‍പ്പെടുന്നതാണ് എസ്എംവൈഎം തമിഴ്നാട് റീജണ്‍. തമിഴ്നാട്ടിലെ സീറോമലബാര്‍ യുവജന സംഘടനാ ഡയറക്ടര്‍മാരും രൂപതാ തല എക്സിക്യൂട്ടീവ് അംഗങ്ങളും അറുനൂറോളം വരുന്ന യുവജന പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ സഭയുടെ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് പണ്ടാരശ്ശേരില്‍ തമിഴ്നാട് റീജണിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.

രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് അധ്യക്ഷനായി രുന്നു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, രാമനാഥപുരം എസ്എംവൈഎം ഡയറകട്ര്‍ ഫാ. ബിജോ പാലായില്‍, തക്കല രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. സന്തോഷ്, ഹൊസൂര്‍ രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. സിബിന്‍ കോട്ടക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org