ലിവര്‍പൂളില്‍ സീറോ മലബാര്‍ ഇടവകയുടെ ഉദ്ഘാടനം

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനു ശേഷമുള്ള ആദ്യ ഇടവകദേവാലയം, ലിവര്‍ പൂളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ലിവര്‍പൂള്‍ അതിരൂപത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്കു ദാനമായി നല്‍കിയ കന്യാമറിയത്തിന്‍റെ നാമത്തിലുള്ള ദേവാലയമാണ് ഇനി മുതല്‍ സീറോ-മലബാര്‍ വിശ്വാസികളുടെ ഇടവക ദേവാലയമായി മാറുന്നത്. ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയില്‍ ലിവര്‍പൂള്‍ ആര്‍ച്ചുബിഷപ് ഡോ. മാര്‍ക്കം വചന സന്ദേശം നല്‍കി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിലവില്‍വന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ലിവര്‍പൂളില്‍ സ്വന്തമായി ഇടവകദേവാലയം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് രൂപതയിലെ വൈദികരും വിശ്വാസ സമൂഹവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org