രൂപാന്തരീകരണ ബസിലിക്കയ്ക്ക് കാട്ടുതീയില്‍ നാശനഷ്ടം

രൂപാന്തരീകരണ ബസിലിക്കയ്ക്ക് കാട്ടുതീയില്‍ നാശനഷ്ടം

ക്രിസ്തുവിന്‍റെ രൂപാന്തരീകരണം നടന്നുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു നിര്‍മ്മിച്ചിരിക്കുന്ന ബസിലിക്കയ്ക്ക് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്നു നാശനഷ്ടമുണ്ടായി. താബോര്‍ മലയില്‍ വനത്തോടു ചേര്‍ന്നാണ് ഈ ബസിലിക്കയുള്ളത്. ചൂടും കാറ്റും ഈ പ്രദേശത്തുണ്ടായിരുന്നുവെന്നും അതാണ് അഗ്നിബാധയുടെ കാരണമെന്നു കരുതുന്നതായും മറ്റു സംശയങ്ങള്‍ ഇല്ലെന്നും അധികാരികള്‍ പറഞ്ഞു. ബസിലിക്കയിലുണ്ടായിരുന്ന ഫ്രാന്‍സിസ്കന്‍ സന്യാസികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളില്ല. 1924-ലാണ് ഈ ബസിലിക്ക നിര്‍മ്മിക്കപ്പെട്ടത്. ലക്ഷകണക്കിനു തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും ഈ ബസിലിക്ക സന്ദര്‍ശിക്കാനെത്തുന്നുണ്ട്. എന്നാല്‍ ഇവിടെ ശുദ്ധജല ലഭ്യത ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണെന്ന് ബസിലിക്കയുടെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org