സുവിശേഷവത്കരണ കാര്യാലയത്തിന്‍റെ സെക്രട്ടറിയായി ടാന്‍സാനിയന്‍ ആര്‍ച്ചുബിഷപ്

വത്തിക്കാന്‍ സുവിശേഷവത്കരണ കാര്യാലയത്തിന്‍റെ സെക്രട്ടറിയായി ആര്‍ച്ചുബിഷപ് പ്രൊട്ടാസ് റുഗാംബ്വയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ടാന്‍സാനിയ സ്വദേശിയായ അദ്ദേഹം അവിടത്തെ റുലെംഗാ രൂപതയ്ക്കു വേണ്ടി 1990-ല്‍ വൈദികനായി. 2008-ല്‍ കിഗോമ രൂപതാ മെത്രനാകുകയും 2012 മുതല്‍ വത്തിക്കാന്‍ സുവിശേഷീകരണ കാര്യാലയത്തില്‍ സേവനമാരംഭിക്കുകയും ചെയ്തു. ലോകത്തെ മിഷന്‍ പ്രദേശങ്ങളിലെ സഭയുടെ ഭരണത്തില്‍ നിര്‍ണായക ചുമതല വഹിക്കുന്ന കാര്യാലയമാണിത്. മിഷന്‍ രൂപതകളിലെ മെത്രാന്‍ നിയമനങ്ങള്‍ ഈ കാര്യാലയത്തിന്‍റെ അധികാരപരിധിയിലാണ്. കാര്‍ഡിനല്‍ ഫെര്‍ണാണ്ടോ ഫിലോനിയാണ് കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org