താവോയിസ്റ്റ് പ്രതിനിധിസംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

താവോയിസ്റ്റ് പ്രതിനിധിസംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

തയ്വാനിലെ തായ്പേയി താവോയിസ്റ്റ് ആരാധനാലയത്തില്‍ നിന്നുള്ള ഒരു പ്രതിനിധിസംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ആരാധനാലയത്തിന്‍റെ അദ്ധ്യക്ഷനും വത്തിക്കാന്‍ മതാന്തരസംഭാഷണ കാര്യാലയത്തിന്‍റെ സെക്രട്ടറി ബിഷപ് മിഗുവേല്‍ ആയുസോയും ചേര്‍ന്ന് ഒരു സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പു വച്ചു. ഇത് മാര്‍ പാപ്പയ്ക്കു സമര്‍പ്പിച്ചു. 7 പൊതുലക്ഷ്യങ്ങള്‍ക്കായി കത്തോലിക്കാസഭയും താവോയിസ്റ്റ് വിശ്വാസികളും ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നതാണ് പ്രഖ്യാപനത്തിന്‍റെ കാതല്‍. നീതി, സമാധാനം, മാനവൈക്യം, സൗഹൃദം, സ്വാതന്ത്ര്യം, മതസൗഹാര്‍ദ്ദം തുടങ്ങിയ സാര്‍വത്രികമൂല്യങ്ങളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് ഒരു ലക്ഷ്യം. തായ്വാന്‍ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയെ പ്രതിനിധിസംഘം ക്ഷണിച്ചു. താവോയിസ്റ്റ് നേതാക്കളും കത്തോലിക്കാസഭയും തമ്മില്‍ 2016 മുതല്‍ നടന്നു വരുന്ന സംഭാഷണത്തിന്‍റെ ഫലമാണ് ഈ കൂടിക്കാഴ്ചയും സംയുക്ത പ്രഖ്യാപനവും. കത്തോലിക്കാ-താവോയിസ്റ്റ് ബന്ധത്തിലെ ഒരു നാഴികക്കല്ലാണ് ഈ സന്ദര്‍ശനവും സംയുക്തപ്രഖ്യാപനവുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. സന്ദര്‍ശനക്ഷണത്തിനു മാര്‍പാപ്പ താവോയിസ്റ്റ് നേതാക്കള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org