കാര്‍ലക്‌സ് പ്രദര്‍ശനം ആരംഭിച്ചു

കാര്‍ലക്‌സ് പ്രദര്‍ശനം ആരംഭിച്ചു

യേശുക്രിസ്തുവിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ശേഖരവും തല്‍സംബന്ധമായ അപൂര്‍വ്വ തിരുവസ്തുക്കളുടെ പ്രദര്‍ശനവും കൊളങ്ങാട്ടുകര സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ നടന്നു. ഇന്റര്‍നെറ്റ് ലോകത്തിലെ നിഷ്‌കളങ്കതയുടെ പ്രതീകമെന്ന് ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ച കാര്‍ലോസ് അക്യൂട്ടീസിന്റെ ജീവിതത്തെക്കുറിച്ചുള്ള സിഡി പ്രദര്‍ശനവും ഉണ്ടായിരുന്നു. വിവിധതരം അരുളിക്ക കള്‍,കാസകള്‍,കുസത്തോദികള്‍, ഓസ്തി നിര്‍മ്മാണയന്ത്രം എന്നിവയും 2019 ഒക്ടോബറില്‍ ഫ്രാന്‍സിസ് പാപ്പ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിക്ക് സമ്മാനിച്ച വത്തിക്കാന്റെ ഔദ്യോഗിക മുദ്രയുള്ള ജപമാലയും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. ഡി.ബി സി.എല്‍.സി ഡയറക്ടര്‍ റവ.ഡോ ഫ്രാന്‍സിസ് ആളുരിന്റെ അധ്യക്ഷതയില്‍ വികാരി ജനറല്‍ മോണ്‍.തോമസ് കാക്കശ്ശേരി കാര്‍ലക്‌സ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ വി ഫ്രാന്‍സിസ്, ജോബി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് ചട്ടങ്ങള്‍ പാലിച്ചുള്ള പ്രദര്‍ശനം ഞായറാഴ്ചയും തുടരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org