കോവിഡ്കാലം ലോകത്തെ ഒരു കുടുംബമാക്കി മാറ്റി : ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി

കോവിഡ്കാലം ലോകത്തെ ഒരു കുടുംബമാക്കി മാറ്റി : ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി

കൊച്ചി: കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുവാനുമുള്ള അവസരമാണ്, കോവിഡ്കാലമെന്നും കുടുംബത്തിന്റെ സ്‌നേഹം അനുഭവിച്ചുകൊണ്ട് ലോകത്തെ ഒറ്റ കുടുംബമായിക്കാണണമെന്നും ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 10-ാമത്തെ വെബിനാര്‍, 'കോവിഡ് കാലത്തെ കുടുംബബന്ധങ്ങള്‍' ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി പറഞ്ഞു. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഭാര്യയെ സുഹൃത്തായി പരിഗണിക്കണമെന്നും, മാതാപിതാക്കളും മക്കളും, ഭക്ഷണം, പ്രാര്‍ത്ഥന, വീട്ടുജോലികള്‍ എന്നിവയില്‍ ഒരുമിച്ചുചേരണമെന്നും ഈ സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.എം.ഐ. വികാരി ജനറലും അജപാലനവിഭാഗം ജനറല്‍ കൗണ്‍സിലറുമായ ഫാ. ജോസി താമരശ്ശേരി ഇങക, ഇങക സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത്, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്‍, തൃക്കാക്കര ഭാരത് മാതാ കോളേജ് സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഡോ. കൊച്ചുറാണി ജോസഫ്, നടനും പരസ്യചിത്ര സംവിധായകനുമായ സിജോയ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ വെബിനാര്‍ മോഡറേറ്റ് ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org