ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച നാശവും മൂന്നാം തരംഗസാധ്യതയുടെ ഭീതിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പരമാവധി ആളുകളിലേക്ക് വാക്‌സിനേഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടു കൂടി ഫരീദാബാദ് രൂപത നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം ഫരീദാബാദ് ഡല്‍ഹി രൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ജൂണ്‍ 19 ശനിയാഴ്ച്ച ഉച്ചയ്ക്ക്‌ 12 മണിക്ക് നിര്‍വ്വഹിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ഫരീദാബാദ് രൂപതാ സഹായ മെത്രാന്‍ ബിഷപ് ജോസ് പുത്തന്‍ വീട്ടില്‍, മുത്തൂറ്റ് ഗ്രൂപ്പ് സീനിയര്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ശ്രീ രാകേഷ് മെഹ്‌റ എന്നിവര്‍ സംസാരിച്ചു.

ഫരീദാബാദ് രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് ഓടനാട്ട്, ചാന്‍സലര്‍ ഫാദര്‍ ജോയ്‌സണ്‍ പുതുശ്ശേരി, പ്രൊക്യുറേറ്റര്‍, അസിസ്റ്റന്റ് പ്രൊക്യുറേറ്റര്‍ ഫാദര്‍ ജിതിന്‍ വടക്കേല്‍, വാക്‌സിനേഷന്‍ ഡ്രൈവ് കോര്‍ഡിനേറ്റര്‍ ഫാദര്‍ ജോമി വാഴക്കാല , പാസ്റ്റ്‌റല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ എ സി വില്‍സണ്‍, ജോയിന്റ് സെക്രട്ടറി ശ്രീമതി സെലീന വിന്‍സന്റ് , മുത്തൂറ്റ് ഗ്രൂപ്പ് സീനിയര്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ശ്രീ രാകേഷ് മെഹ്‌റ,സീനിയര്‍ റീജ്യണല്‍ മാനേജര്‍ ശ്രീ ഷോജി പോള്‍, , ജനക്പുരി ഇടവക കൈക്കാരന്‍ ശ്രീ P. Z. തോമസ്, ഡി എസ് വൈ എം പ്രസിഡന്റ് ഗ്ലോറി, മറ്റ് വൈദീകര്‍, സിസ്റ്റേഴ്‌സ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഉത്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഏതാനും പ്രമുഖരുള്‍പ്പടെ 100 ഓളം പേര്‍ ഓണ്‍ലൈനായും ചടങ്ങില്‍ സംബന്ധിച്ചു. ഫാദര്‍ ജോമി വാഴക്കാല ആണ് വാക്‌സിനേഷന്‍ ഡ്രൈവിനു നേത്രുത്വം നല്‍കുന്നത്.

ഡല്‍ഹി സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കിയിട്ടുള്ള ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലില്‍ വച്ചായിരിന്നു വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം ആദ്യഘട്ട വാക്‌സിനേഷനും ആരംഭിച്ചു. സിന്‌ടോ വടകുംപാടന്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. ഉദ്ഘാടന ദിവസം 150 ഓളം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി. കൊവിഷീല്‍ഡ് വാക്‌സിനാണ് നല്‍കിയത്. വാക്‌സിന്‍ ലഭിച്ചവര്‍ക്കെല്ലാം ഓരോ മെഡിക്കല്‍ കിറ്റും നല്‍കി.

കൊവിഡ് രണ്ടാം തരംഗം രാജ്യം മുഴുവനും പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അനേകായിരം ജീവന്‍ അപഹരിച്ച പശ്ചാതലത്തില്‍ എത്രയും വേഗം ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിലുടെ അവരുടെ സുരക്ഷിതത്വം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഈ സംരംഭം നടത്താന്‍ തീരുമാനിച്ചത് എന്നും പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും സംയുക്തമായ പങ്കാളിത്വം ഇങ്ങനെയുള്ള സംരംഭങ്ങളില്‍ നല്ലതാണെന്നും അതിന്റെ ഒരു ഉത്തമ മാതൃകയാണ് ഫരീദാബാദ് രൂപതയുടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരനതോടെയുള്ള ഈ വാക്‌സിനേഷന്‍ ഡ്രൈവ് എന്നും ആര്‍ച്ച്ബിഷപ്പ് തന്റെ ഉത്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ഇതിനോട് സഹകരിച്ച മുത്തൂറ്റ് ഗ്രൂപ്പിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഇന്ന് ആരംഭിച്ച ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിലുള്ള ആദ്യഘട്ട വാക്‌സിനേഷന്‍ ഡ്രൈവ് ഈ ആഴ്ചയിലുടനീളം തുടരുമെന്നും ഇനിയും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ ആവശ്യമായി വന്നാല്‍ പിന്നീട് വിവിധ ഘട്ടങ്ങളിലായി വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്നും രൂപത പി ആര്‍ ഓ ഫാദര്‍ ജിന്റ്റോടോം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org