ഭാരതമാതയില്‍ മലയാള വിഭാഗം മാധ്യമ സെമിനാര്‍ നടത്തി

ഭാരതമാതയില്‍ മലയാള വിഭാഗം മാധ്യമ സെമിനാര്‍ നടത്തി

എല്ലാം വൈറലാകുന്ന സോഷ്യല്‍മീഡിയക്കാലത്ത് മലയാളി അതിന്റെ ഉപഭോക്താവും ഇരയുമായി ഒരേ സമയം മാറിയിരിക്കുന്നുവെന്ന് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. സോഷ്യല്‍ മീഡിയുടെ സ്വാധീനം വര്‍ദ്ധിച്ചതോടെ ദൃശ്യമാധ്യമങ്ങള്‍ ചോദ്യം ചെയ്യലിനും വിചാരണയ്ക്കും വിധേയമായി. ഒരു കാര്യം സത്യമെന്നതല്ല, വൈറല്‍ ആണോ എന്നത് മാത്രമാണ് ഇക്കാലം പരിഗണിക്കുന്നത്. അതിനാല്‍ത്തന്നെ ഈ സത്യാന്തരകാലത്ത് അസത്യവും അര്‍ത്ഥസത്യവും സത്യമെന്ന വ്യാജേന പ്രചരിക്കുകയും അത് പലരുടെയും ജീവിതത്ത പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. തൃക്കാക്കര ഭാരതമാതാ കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച് മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്ത് സോഷ്യല്‍ മീഡിയക്കാലത്ത മാധ്യമപ്രവര്‍ത്തനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മാനേജര്‍ റവ.ഫാ.എബ്രഹാം ഓലിയപ്പുറം, പ്രിന്‍സിപ്പാള്‍ ഷൈനി പാലാട്ടി, അസി. ഡയറക്ടര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനംമലയാളം വകുപ്പ് മേധാവി ഡോ. തോമസ് പനക്കളം, ഫാ. അനീഷ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മലയാള വിഭാഗം പുറത്തിറക്കിയ ഗുല്‍മോഹര്‍ പ്രതത്തിന്റെ പ്രകാശനവും ജോണി ലൂക്കോസ് നിര്‍വ്വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org