ഏറ്റവും പ്രായമേറിയ കാര്‍ഡിനല്‍ നിര്യാതനായി

ഏറ്റവും പ്രായമേറിയ കാര്‍ഡിനല്‍ നിര്യാതനായി

Published on

കത്തോലിക്കാസഭയിലെ ഏറ്റവും പ്രായമേറിയ കാര്‍ഡിനലായിരുന്ന കാര്‍ഡിനല്‍ ആല്‍ബെര്‍ട്ട് വാന്‍ഹോയെ തന്റെ 98 -ാമത്തെ വയസ്സില്‍ നിര്യാതനായി. ഈശോസഭാംഗമായിരുന്ന കാര്‍ഡിനല്‍ ഫ്രാന്‍സ് സ്വദേശിയാണ്. ബൈബിള്‍ പണ്ഡിതനായിരുന്ന അദ്ദേഹം റോമിലെ പ്രസിദ്ധമായ ബിബ്ലിക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചു. ബിബ്ലിക്കുമിന്റെ ഡീനും റെക്ടറുമായിരുന്നു. 2006 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. അന്ന് അദ്ദേഹത്തിനു 80 വയസ്സു കഴിഞ്ഞിരുന്നു. സഭയ്ക്കു നല്‍കിയ മാതൃകാപരവും വിശ്വസ്തവുമായ സേവനത്തിനുള്ള അംഗീകാരമെന്ന നിലയ്ക്കായിരുന്നു ഈ കാര്‍ഡിനല്‍ പദവി.

logo
Sathyadeepam Online
www.sathyadeepam.org