പോളിഷ് പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

പോളിഷ് പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

പോളണ്ടിന്റെ പ്രസിഡന്റായി കഴിഞ്ഞ ജൂലൈയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആന്ദ്രെ ദുദാ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വിദേശയാത്ര ആയിരുന്നു ഇത്. കോവിഡ് പകര്‍ച്ചവ്യാധി തുടങ്ങിയതിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്ന ആദ്യത്തെ രാഷ്ട്രത്തലവനും ഇദ്ദേഹമാണ്. പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കബറിടത്തില്‍ അര്‍പ്പിച്ച ദിവ്യബലിയിലും പ്രസിഡന്റ് പങ്കെടുത്തു. ഭ്രൂണഹത്യ, സ്വവര്‍ഗവിവാഹം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ നിലപാടുകളോടു യോജിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് പ്രസിഡന്റിന്റേത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org