കാര്‍ഡിനല്‍ മാര്‍ക്‌സിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചില്ല

കാര്‍ഡിനല്‍ മാര്‍ക്‌സിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചില്ല

ജര്‍മ്മനിയിലെ മ്യൂനിക് ആര്‍ച്ചുബിഷപ്പായ കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്‌സിന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ നിരസിച്ചു. ആര്‍ച്ചുബിഷപ് പദവിയില്‍ തുടരാന്‍ സ്പാനിഷ് ഭാഷയിലെഴുതിയ കത്തില്‍ മാര്‍പാപ്പ കാര്‍ഡിനലിനോടു നിര്‍ദേശിച്ചു.
67 കാരനായ കാര്‍ഡിനല്‍ മാര്‍പാപ്പാ രൂപീകരിച്ച കാര്‍ഡിനല്‍മാരുടെ ഉപദേശകസമിതിയിലെ അംഗമാണ്. വത്തിക്കാന്‍ സാമ്പത്തികകാര്യ സമിതിയുടെ കോഓര്‍ഡിനേറ്ററായും സേവനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ജര്‍മ്മന്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഡിനല്‍ മാര്‍ക്‌സിന്റെ രാജിക്കത്ത് മ്യൂനിക് അതിരൂപത ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സഭ പല പ്രതിസന്ധികളും നേരിടുന്നുണ്ടെന്നും അതില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്നുമായിരുന്നു, പ്രതിസന്ധികള്‍ എന്തൊക്കെയെന്നു വിശദീകരിക്കാതെ കാര്‍ഡിനല്‍ എഴുതിയിരുന്നത്. സഭയുടെ ഒരു മെത്രാനും പുരോഹിതനുമായി കൂടുതല്‍ തീക്ഷ്ണമായ വിധത്തില്‍ താന്‍ സേവനം തുടരുമെന്നെഴുതിയാണ് കാര്‍ഡിനല്‍ രാജിക്കത്ത് അവസാനിപ്പിച്ചത്. ഈ വാചകങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ മാര്‍പാപ്പ, മ്യുനിക് ആര്‍ച്ചുബിഷപ് എന്ന നിലയില്‍ തന്നെ വേണം ഈ സേവനം തുടരേണ്ടത് എന്നു വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org